ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Teacher's Note 25 November 2020

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് ' ഇന്ന് മുതൽ ഈ ബ്ലോഗിൽ ലഭ്യമാകുന്നു. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE Mathematics - 31
പൂക്കൾ തേടി
കണ്ണവൻ കാട്ടിലെ മുത്തശ്ശി മാവിലിരുന്ന് കുഞ്ഞിക്കിളി കരയുന്നു. അമ്മയെ കാണാനില്ല. നമ്മുടെ വീടുകൾക്ക് നമ്പർ ഉള്ളതു പോലെ കിളിക്കൂട്ടുകൾക്കും നമ്പർ ഇട്ടിട്ടുണ്ട്‌.
കൂടിൻ്റെ നമ്പർ കണ്ടെത്താം
കുഞ്ഞിക്കിളിയുടെ കൂടിൻ്റെ നമ്പർ 170 ആണ്. തൊട്ടടുത്ത മരത്തിലെ കൂടിൻ്റെ നമ്പർ 180 ആണ്.
10 ആണ് വ്യത്യാസം.
അടുത്ത രണ്ട് മരങ്ങളിലെ കൂടുകളുടെ നമ്പർ കണ്ടെത്താമോ?
10 വീതം കൂട്ടിയെഴുതണം.
180 + 10 = 190
190 + 10 = 200
ഇനി കുഞ്ഞിക്കിളിയുടെ കൂടിന് തൊട്ടു മുമ്പുള്ള മരങ്ങളിലെ മൂന്ന് കൂടുകളുടെ നമ്പർ കണ്ടെത്താമോ?
10 വീതം കുറച്ചെഴുതണം.
170 - 10 = 160
160 - 10 = 150
150 - 10 = 140
അപ്പോൾ കിളിക്കൂട്ടുകളുടെ നമ്പർ 140, 150, 160, 170, 180, 190, 200 എന്നിങ്ങനെയാണ്.
മാമ്പഴക്കണക്ക്
മുത്തശ്ശി മാവിൻ്റെ ചുവട്ടിൽ മിട്ടു മുയലും കൂട്ടുകാരും തമ്മിൽ ഒരു തർക്കം. അഞ്ചു മുയലുകളുടെയും കൂടയിൽ 100 വീതം മാമ്പഴങ്ങളുണ്ട്. ഇനി വീഴുന്ന മാമ്പഴം ആർക്കാണ് എന്നതിനെ ചൊല്ലിയാണ് തർക്കം.
ഒടുവിൽ തർക്കത്തിന് പരിഹാരമായി. ആദ്യം വീഴുന്ന മാമ്പഴങ്ങൾ മിട്ടുവിന്. പിന്നെ ഓരോ തവണ വീഴുമ്പോഴും യഥാക്രമം ടിട്ടു, കിട്ടു, കുട്ടു, ടുട്ടു എന്നിവർക്ക്.
മാമ്പഴം കിട്ടാൻ മിട്ടു പ്രാർത്ഥന തുടങ്ങി.
മുത്തശ്ശി മാവമ്മേ
എൻ്റെ മുത്തശ്ശി മാവമ്മേ
ചില്ലക്കൈയിലേ മാമ്പഴ തേൻ കുടം
താഴോട്ടു തന്നാട്ടേ
കുലുക്കി താഴോട്ടു തന്നാട്ടേ
മിട്ടു
മിട്ടുവിന് കിട്ടിയത് 1 മാമ്പഴം മാത്രം.
ഇപ്പോൾ മിട്ടുവിൻ്റെ കൈയിൽ
100 + 1 = 101 മാമ്പഴം ഉണ്ട്.
ടിട്ടു
അടുത്ത ഊഴം ടിട്ടുവിൻ്റേതാണ്. അവൻ പ്രാർത്ഥിച്ചപ്പോൾ കിട്ടിയത് 4 മാമ്പഴം ആണ്.
100 + 4 = 104
കിട്ടു
കിട്ടുവിന് കിട്ടിയത് 3 എണ്ണം.
100 + 3 = 103
കുട്ടു
കുട്ടുവിനു വേണ്ടി മാഷ് പ്രാർത്ഥിച്ചപ്പോൾ 6 മാമ്പഴം കിട്ടി.
100 + 6 = 106
ടുട്ടു
ടുട്ടുവിനു വേണ്ടി നിങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചപ്പോൾ കിട്ടിയത് 9 മാമ്പഴം.
100 + 9 = 109
109 മാമ്പഴങ്ങളോട് 1 മാമ്പഴം കൂടി ചേർത്താൽ എത്രയാവും?
109 + 1 = 110
പേജ് 77 ലെ മാമ്പഴം എത്ര എന്ന പ്രവർത്തനവും പേജ് 78 ലെ സംഖ്യാതോരണം എന്ന പ്രവർത്തനവും ചെയ്യാൻ മറക്കരുതേ.
പൂക്കണക്ക്
കിട്ടുക്കുറുക്കനും കൂട്ടുകാരും കൊട്ടാരത്തിൽ പൂക്കളമൊരുക്കാനായി പൂക്കൾ ശേഖരിക്കുകയാണ്. കൂടുതൽ പൂക്കൾ ശേഖരിക്കുന്നവർക്ക് രാജാവിൻ്റെ വക വിശേഷപ്പെട്ട സമ്മാനവുമുണ്ട്. ഓരോരുത്തരും ശേഖരിച്ച പൂക്കളുടെ എണ്ണം കണ്ടെത്തി സമ്മാനം ആർക്കാണെന്ന് കണ്ടുപിടിച്ചാലോ?
കിട്ടുക്കുറുക്കൻ
100 + 10 + 2 = 112
മിട്ടു മാൻ
100 + 10 + 10 = 120
ചങ്ങാതി തത്ത
100 + 8 = 108
കുഞ്ഞനാന
10 + 10 + 10 + 10 + 10 + 10 = 60
ഏറ്റവും കൂടുതൽ പൂക്കൾ കൊണ്ടുവന്നത് ആരാണ്?
മിട്ടുമാൻ. 120 പൂക്കൾ.
112 പൂക്കൾ കൊണ്ടുവന്ന കിട്ടുക്കുറുക്കനാണ് രണ്ടാം സ്ഥാനം.
108 പൂക്കൾ ശേഖരിച്ച ചങ്ങാതി തത്തയ്ക്ക് മൂന്നാം സ്ഥാനമേയുള്ളൂ.
കുഞ്ഞനാനയാണ് ഏറ്റവും കുറവ് പൂക്കൾ ശേഖരിച്ചത്. 60 പൂക്കൾ.
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും അവ നോട്ട് ബുക്കിലെഴുതാനും ഗ്രൂപ്പിലേക്ക് അയയ്ക്കാനും മറക്കരുതേ. 
Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !