First Bell STD 3 October 21 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1 
പേജ് നമ്പർ 45 നൽകിയിരിക്കുന്ന ആശംസാകാർഡിന് ഇഷ്ടമുള്ള നിറം നൽകുക.. ശേഷം ഒരു ആശംസ എഴുതി അതിന്റെ ഫോട്ടോ ടീച്ചർക്ക് അയച്ചു കൊടുക്കുക..
പ്രവർത്തനം - 2
കൂട്ടുകാരിയുടെ പിറന്നാളിന് ഒരു ആശംസാകാർഡ് തയാറാക്കുക.
പ്രവർത്തനം - 3 
പാഠഭാഗം പേജ് നമ്പർ 46 മുതൽ 50 വരെ വായിക്കുക. പുതിയ വാക്കുകൾക്ക് താഴെ വരയിടുക. അവ നോട്ട് ബുക്കിൽ എഴുതുക.
പ്രവർത്തനം - 4
കുഞ്ഞു സ്വാദോടെ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടും അച്ഛനും അമ്മയ്‌ക്കും സന്തോഷം തോന്നിയില്ല കാരണം എന്തായിരിക്കും?
പ്രവർത്തനം - 5
പാഠഭാഗത്ത് നിന്നും ചെറിയ ചോദ്യങ്ങൾ ഉണ്ടാക്കി ഗ്രൂപ്പിൽ ഇടൂ.. ഉത്തരങ്ങൾ കൂട്ടുകാരോട് കണ്ടെത്താൻ ആവശ്യപ്പെടൂ..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !