ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
വരികൾ കൂട്ടിച്ചർക്കാം
പലഹാരപ്പാട്ടിനു വരികൾ കൂട്ടിച്ചേർത്തെഴുതു...താളത്തിൽ പാടി നിങ്ങളുടെ അദ്ധ്യാപികയ്ക്ക് അയക്കാനും മറക്കരുതേ.
നെയ്യപ്പം തിന്നാഞ്ഞിട്ടോ
നെയ്യിൽ മുക്കി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
പാലപ്പം തിന്നാഞ്ഞിട്ടോ
പാലിൽ മുക്കി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
ഇടിയപ്പം തിന്നാഞ്ഞിട്ടോ
ഇടികൂടി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
......................................
......................................
......................................
......................................
Activity - 2
കണ്ടെത്താം എഴുതാം
താഴെത്തന്നിരിക്കുന്ന വാക്കുകൾ പാഠഭാഗത്തു (പാഠഭാഗം വായിക്കുക...43 മുതൽ 45 വരെ) നിന്നും കണ്ടെത്തി അടിവരയിടുക. വാക്കുകൾ നോട്ടുപുസ്തകത്തിൽ എഴുതാനും മറക്കരുതേ.
പെരുവയറൻ
പ്രജകളെക്കുറിച്ച്
കുമ്പ
എമ്പക്കം
കഷ്ടി
സംസാരവിഷയം
നാടുമുടിക്കും
തമ്മിൽത്തമ്മിൽ
ചീർത്തു
നഖം
നാനഭാഗത്തുനിന്നും
വൈദ്യന്മാർ
ചികിൽസിക്കാനെത്തി
ദീനം
വീരബാഹു
വിശദമായി
രോഗം
പടി കടക്കും
Activity - 3
(താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ താഴെത്തന്നിരിക്കുന്ന മാതൃകപോലെ വേർതിരിക്കു)
ചികിൽസിക്കാനെത്തി - ചികിൽസിക്കാൻ, എത്തി
കൊട്ടാരത്തിലെത്തി -
തമ്മിൽത്തമ്മിൽ -
പതുക്കെപ്പതുക്കെ -
നിറഞ്ഞിരിക്കണം -
അങ്ങനെയിരിക്കെ -
Activity - 4 (വാക്യം എഴുതാം)
കഷ്ടി എന്ന പദം വരുന്ന വാക്യങ്ങൾ എഴുതു.
(കഷ്ടി - കമ്മി, കുറവ്)
ചോറുണ്ടാക്കാൻ അരി കഷ്ടിയാണ്.