ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
ഇതുപോലെ നിങ്ങളുടെ വീട്ടിലുള്ള ഓരോരുത്തരുടെയും വയസ്സും നിങ്ങളുടെ വയസ്സുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടി കണ്ടെത്തുക.
റേഷൻ കടയിലൂടെ നടന്ന കിറ്റ് വിതരണത്തിന് ഓരോ റേഷൻ കടയിലും വിതരണത്തിന് കൊണ്ട് വന്നതും വിതരണം ചെയ്തതുമായ കിറ്റുകളുടെ എണ്ണം താഴെ തന്നിരിക്കുന്നു. ബാക്കിവന്ന കിറ്റുകളുടെ എണ്ണം കണക്കുകൂട്ടി കണ്ടെത്താമോ കൂട്ടരേ?Activity - 4
ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 243 റൺസെടുത്തു. എതിർ ടീമിന് 198 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ എത്ര റൺസ് അധികം നേടി?
Activity - 5 (പാഠപുസ്തകത്തിലെ Page 38 ബാങ്കിലേക്ക് എന്ന പ്രവർത്തനം )
അമ്മുവിന്റെ അമ്മയുടെ പാസ്‌ബുക്കിൽ 952 രൂപ ഉണ്ടായിരുന്നു. ഇപ്പോൾ 227 രൂപയായി. അമ്മുവിന്റെ അമ്മ ബാങ്കിൽ നിന്ന് എത്ര രൂപയാണ് പിൻവലിച്ചത്?
Activity - 6 (പാഠപുസ്തകത്തിലെ Page 39 അരിക്കടയിൽ എന്ന പ്രവർത്തനം)
അമ്മുവിന്റെ അച്ഛൻ അരി വാങ്ങാൻ കടയിൽ പോയി. 25 കിലോ അരിയ്ക്ക് 900 രൂപയാണ് വില. അച്ഛന്റെ കൈയിൽ 763 രൂപയേ ഉള്ളു. ബാക്കി അമ്മുവിൻറെ ചേട്ടൻ കൊടുത്തു. എത്ര രൂപയാണ് ചേട്ടൻ കൊടുത്തത് എന്ന് കണ്ടെത്തൂ..?