മണ്ണാങ്കട്ടയും കരിയിലയും പാട്ട്

Share it:

RELATED POSTS

മണ്ണാങ്കട്ടയും കരിയിലയും ആയി ബന്ധപ്പെട്ട പാട്ട് ഒന്ന് പാടിയാലോ ?
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി
കറിവേപ്പിൻ തണലിൽ കർക്കിടമാസം
കടുക്കാരം ചൊല്ലി കളിയ്ക്കാൻ പോയി
കറിവേപ്പിൻ തണലിൽ കർക്കിടമാസം
കടുക്കാരം ചൊല്ലി കളിയ്ക്കാൻ പോയി
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി

മാനത്ത് തുരുതുരെ മഴവന്നു
മാലോകരെല്ലാരും അമ്പരന്നു
മാനത്ത് തുരുതുരെ മഴവന്നു
മാലോകരെല്ലാരും അമ്പരന്നു
കരിയിലയപ്പോൾ മണ്ണാങ്കട്ടയിൽ
കയറിയിരുന്നു കുടയായി
കുടയായി....കുടയായി.....

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി
മാനം തെളിഞ്ഞു മഴ നിന്നു
മണ്ണിനെ നടുക്കുന്ന കാറ്റുവന്നു
മാനം തെളിഞ്ഞു മഴ നിന്നു
മണ്ണിനെ നടുക്കുന്ന കാറ്റുവന്നു
പേടിച്ചുവിറയ്‌ക്കും കരിയിലമേൽ
പെട്ടെന്നു മൺകട്ട കയറിനിന്നു
കയറിനിന്നു ...... കയറിനിന്നു .....

കാറ്റും മഴയും ആ സമയം
ചീറ്റിക്കൊണ്ട് കയർത്തുനിന്നു...
കാറ്റും മഴയും ആ സമയം
ചീറ്റിക്കൊണ്ട് കയർത്തുനിന്നു...
മണ്ണാങ്കട്ട അലിഞ്ഞും പോയി
കരിയില കാറ്റത്തും പറന്നും പോയി
പറന്നും പോയി... പറന്നും പോയി ...

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി
കറിവേപ്പിൻ തണലിൽ കർക്കിടമാസം
കടുക്കാരം ചൊല്ലി കളിയ്ക്കാൻ പോയി
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി
Share it:

KuttikkavithakalPost A Comment:

0 comments: