ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Mohandas Karamchand Gandhi | മോഹൻദാസ് കരംചന്ദ് ഗാന്ധി

Mashhari
0
He was born on October 2, 1869, in Porbandar, Gujarat , as the son of Karamchand Gandhi and Puthalibai . His full name was Mohandas Karamchand Gandhi. His wife was Kasturba gandhi. After completing school education he studied law in England and then worked as a lawyer in South Africa. Gandhiji returned to India on January 9, 1915 . On the advice of his political guru Gopala krishna Gokhala, he travelled all over India to study the problems of the people. The Champaran Satyagraha of 1917 was Gandhiji's first satyagraha in India. His struggles were based on non- violence. During his days in Jail he wrote his autobiography'My Experiments with Truth'. The Salt Satyagraha was a non-violent Satyagraha started in 1930 against the Salt Law. In 1942, he started the Quit India Movement . India became independent at 12 midnight in 1947. He was shot dead by Nathuram Vinayak Godse on January 30, 1948 and his body was buried at Raj Ghat on January 31. Netaji Subhash Chandra Bose was the first to call this great man the "Father of the Nation".October 2 Gandhi Jayanti declared International Non-Violence Day by the United Nations

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുതലീബായിയുടെയും മകനായി ജനിച്ചു . മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണു മുഴുവൻ പേര് . കസ്തൂർബാ ഗാന്ധിയാണ് ഭാര്യ .സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലണ്ടിൽ നിയമപഠനവും തുടർന്ന് ദക്ഷിണാഫ്രിക്കയിൽ വക്കീൽ ജോലി നോക്കുകയും ചെയ്തു . 1915 ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്കു മടങ്ങിയെത്തി. തന്റെ രാഷ്ടീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലയുടെ ഉപദേശ പ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു. 1917 ലെ ചമ്പാരൻ സത്യഗ്രഹമായിരുന്നു ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യഗ്രഹം . അഹിംസയിലൂന്നിയതും ആക്രമരഹിതവുമായിരുന്നു അദ്ദേഹത്തിന്റെ സമരങ്ങൾ. ജയിൽവാസക്കാലത്താണ് അദ്ദേഹം തന്റെ ആത്മകഥയായ ' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ' എഴുതിയത് . 1930 ൽ ഉപ്പുനിയമത്തിനെതിരെ ആരംഭിച്ച ആക്രമരഹിത സത്യഗ്രഹമായിരുന്നു ഉപ്പ് സത്യഗ്രഹം . 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു . 1947 ന് അർധരാത്രി 12 മണിക്ക് ഇന്ത്യ സ്വതന്ത്രയായി പ്രഖ്യാപിക്കപ്പെട്ടു . 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോദ്സെയുടെ വെടിയേറ്റ് അദ്ദേഹം മരിച്ചു വീണു . ജനുവരി 31 ന് അദ്ദേഹ ത്തിന്റെ ഭൗതികശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു . ഈ മഹാത്മാവിനെ 'രാഷ്ട്രപിതാ'വെന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു . ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസ ദിനമായി പ്രഖ്യാപിച്ചു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !