2020-21 Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Mash
0

ഈ വർഷത്തെ (2020-21) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.(Circular) സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.

Download Application Form

  • ഒക്ടോബർ 31 വരെ അപേക്ഷിക്കാം
  •  വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
  • മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം

അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ

  • Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
  • ആധാർ കാർഡ്
  • Bank പാസ് ബുക്ക്
  • ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
  • റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക
  • ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ  ഉപയോഗിച്ച് സ്വയം അപേക്ഷ സമർപ്പിക്കുകയോ ചെയ്യാവുന്നതുമാണ്

കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
  • അപേക്ഷയുടെ അവസാന തീയതി October 31 ആണെങ്കിലും October 25 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്
സ്വയം ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്

Fresh Application Link
Renewal Application Link
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !