- അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. വെറ്റില മുറുക്ക് അകത്ത് രോമം, പുറത്തിറച്ചി. മൂക്ക്
- അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും. ഛായാഗ്രാഹി (ക്യാമറ)
- അകം എല്ലും തോലും പുറം പൊന്ത പൊന്തം. വൈക്കോൽത്തുറു
- അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി ഓവ്
- അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി. കൺപീലി
- അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. ഇടിവെട്ടി കൂൺ മുളയ്ക്കുക
- അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി. മുളംപട്ടിൽ
- അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും. ചൂല്
- അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. തുലാസ്
- അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. കിണ്ടി
- അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ. നക്ഷത്രങ്ങൾ
- അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു. എലി
- അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. അമ്പിളിമാമൻ
- അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു. പായ നെയ്ത്ത്
- അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്. ഇല
- അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല. ആമ
- അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല. കൊടിമരം
- അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ. തെങ്ങും തെങ്ങിൻപൂക്കുലയും
- അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. വെള്ളില
- അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ. കവുങ്ങ്
- അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. തവള
- അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല. പാന്റ്,
- അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. ചൂല്
- അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല. മിന്നൽ അഥവാ കൊള്ളിയാൻ.
- അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. നാവ്
- ആ പോയി, ഈ പോയി, കാണാനില്ല. മിന്നാമിനുങ്ങ്
- ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു. പട്ടം പറത്തൽ
- ആകാശത്തിലെത്തുന്ന തോട്ടി. കണ്ണ്
- ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല. പുക
- ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ? തീവണ്ടി
- ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി. ആകാശത്തിലെ നക്ഷത്രങ്ങൾ
- ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല. ടോർച്ച്
- ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം. തവള
- ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം ആമ്പൽപ്പൂവ്
- ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല. പുളിമരം
- ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്. തേനീച്ചക്കൂട്
- ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ. ചൂല്
- ആയിരം കുറിയരി അതിലൊരു നെടിയരി. നക്ഷത്രങ്ങളും ചന്ദ്രനും
- ആയിരം തിരിതെരച്ച് അതിനുള്ളിലിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പേര് പറയാമോ? ഉണ്ണിത്തണ്ട്
- ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം തലമുടി
- ആരാലും അടിക്കാത്ത മുറ്റം. ആകാശം
- ആരും കാണാതെ വരും, ആരും കാണാതെ പോകും. കാറ്റ്
- ആരും തൊടാത്തൊരു ഇറച്ചിക്കഷണം. തീക്കട്ട
- ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല. ശവപ്പെട്ടി
- ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം. തവള
കൂടുതൽ കടങ്കഥകൾ
July 02, 2020
0
Tags: