കുഴിയാന (കുട്ടിപ്പാട്ട്)

Mashhari
0
കേട്ടാലിവനൊരു 
വമ്പൻ കൊമ്പൻ
കാണുമ്പോഴൊരു
ചെറിയാന!

വഴിയോരത്തൊരു
കുഴിയിലിരിപ്പൂ
പാവം, നമ്മുടെ
കുഴിയാന !

ഇരതേടാനൊരു
കുഴിയുമൊരുക്കി -
ക്കഴിയും നമ്മുടെ
കുഴിയാന !

ഇരതേടുന്നൊരു
വിരുതനിവന്നുടെ
വിരുതുകളെങ്ങനെ
പറയാനാ?

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !