മാവിന്‍ തണലില്‍ ഞാന്‍ ഒറ്റയ്ക്ക് .............

Mashhari
0
മാവിന്‍ തണലില്‍ ഞാന്‍ ഒറ്റയ്ക്ക് പുസ്തകം 
വായിച്ഛിരുന്നു രസിച്ച കാലം 
കാണാത്ത കൊമ്പില്‍ നിന്നഞ്ചാറു മാമ്പഴം 
കാറ്റിന്റെ കൈകള്‍ കൊഴിച്ചു തന്നു 
മാവിന്‍ തണലില്‍ ഞാന്‍ ഒറ്റയ്ക്ക് പുസ്തകം 
വായിച്ഛിരുന്നു രസിച്ച കാലം 
കാണാത്ത കൊമ്പില്‍ നിന്നഞ്ചാറു മാമ്പഴം 
കാറ്റിന്റെ കൈകള്‍ കൊഴിച്ചു തന്നു 

ഞാനതിലൊന്നെടുത്തോടുവാന്‍ നോക്കുമ്പോള്‍ 
ന്യായം പറയുവാന്‍ കാക്ക വന്നു 
ആ ചില്ല ഈ ചില്ല മാറിചിലച്ചുകൊണ്ട് 
അണ്ണാറക്കണ്ണനും നോട്ടമിട്ടു 
ഞാനതിലൊന്നെടുത്തോടുവാന്‍ നോക്കുമ്പോള്‍ 
ന്യായം പറയുവാന്‍ കാക്ക വന്നു 
ആ ചില്ല ഈ ചില്ല മാറിചിലച്ചുകൊണ്ട് 
അണ്ണാറക്കണ്ണനും നോട്ടമിട്ടു 

ഒന്നെടുത്തോട്ടോയെന്നോടി കിതച്ചുകൊണ്ട്- 
ഒത്തിരി പൂത്താങ്കിളികള്‍ വന്നു 
കൊത്തി തുളച്ചു കുടിയ്ക്കാന്‍ തരം നോക്കി 
ഇത്തിരി കുഞ്ഞനുറുമ്പു വന്നു 
ഒന്നെടുത്തോട്ടോയെന്നോടി കിതച്ചുകൊണ്ട്- 
ഒത്തിരി പൂത്താങ്കിളികള്‍ വന്നു 
കൊത്തി തുളച്ചു കുടിയ്ക്കാന്‍ തരം നോക്കി 
ഇത്തിരി കുഞ്ഞനുറുമ്പു വന്നു 

ഉള്ളു ചീഞ്ഞെന്നു പറഞ്ഞിഴഞ്ഞുള്ളി- 
ലേയ്ക്കൊന്നുകടക്കാന്‍ പുഴുക്കള്‍ വന്നു 
കണ്ണുചിമ്മുന്നതിന്‍ മുമ്പെയെന്നത്രയോ 
കണ്ണില്‍ പെടത്തോരും വന്നിരിയ്ക്കാം 
ഉള്ളു ചീഞ്ഞെന്നു പറഞ്ഞിഴഞ്ഞുള്ളി- 
ലേയ്ക്കൊന്നുകടക്കാന്‍ പുഴുക്കള്‍ വന്നു 
കണ്ണുചിമ്മുന്നതിന്‍ മുമ്പെയെന്നത്രയോ 
കണ്ണില്‍ പെടത്തോരും വന്നിരിയ്ക്കാം 

ആര്‍ക്കാണിതിന്നവകാശമെന്നന്നു ഞാന്‍
തീര്‍ച്ചയാക്കാതെ പരുങ്ങി നിന്നു 
ഇന്നുമാ സംശയം തീര്‍ന്നീലയെങ്കിലും 
പിന്നെയും മാമ്പഴക്കാലമെത്തി 
ആര്‍ക്കാണിതിന്നവകാശമെന്നന്നു ഞാന്‍ 
തീര്‍ച്ചയാക്കാതെ പരുങ്ങി നിന്നു 
ഇന്നുമാ സംശയം തീര്‍ന്നീലയെങ്കിലും 
പിന്നെയും മാമ്പഴക്കാലമെത്തി 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !