ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. നമ്മുടെ വീടിന്റെ ചുറ്റും ഏതൊക്കെ ജീവികളെ നമ്മൾ കാണുന്നുണ്ട്? അതിന്റെ പേര് എഴുതാമോ?
നിങ്ങൾ എഴുതിയ ജീവികളെ തരംതിരിച്ചാലോ?
വീടിനകത്തു കാണുന്ന ജീവികൾ | വീടിന് പുറത്തു കാണുന്ന ജീവികൾ | മരത്തിൽ കാണുന്ന ജീവികൾ | മണ്ണിൽ കാണുന്ന ജീവികൾ | വനത്തിൽ കാണുന്ന ജീവികൾ |
1. 2. 3. 4 |
2. നമ്മുടെ വീട്ടിൽ കാണുന്ന ജീവികളുടെ ചിത്രങ്ങൾ ശേഖരിച്ചു ഒരു ചെറിയ പതിപ്പ് ഉണ്ടാക്കാം.
3. ഓരോ ജീവികളുടെ താഴെ അവയുടെ പേര് എഴുതാം