മാമ്പഴ മാസം വരവായി
മാഞ്ചോട്ടിൽ കളിയെന്തു രസം
മാവേ നല്ല പഴം മാങ്ങാ
കാക്കേ നല്ല പഴം മാങ്ങാ
കാറ്റേ നല്ല പഴം മാങ്ങാ
കല്ലേ നല്ല പഴം മാങ്ങാ
തത്തേ നല്ല പഴം മാങ്ങാ
തത്തേ നല്ല പഴം മാങ്ങാ
നാവത്തൂടൊരു കപ്പിത്താൻ
നാടൻ കപ്പല് തുഴയുന്നു
നാട്ടിൽക്കൂടതു തെക്കോട്ടോ
തോട്ടിൽക്കൂടെ വടക്കോട്ടോ
കൊതിയന്മാരുടെ പാട്ടിന്റെ
തുഴയും കൊണ്ടു പടിഞ്ഞാട്ടോ?