അറിവും സേവനം മനോഭാവവും സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തി തന്റെ ജീവൻ തന്നെയും ബലികഴിച്ചു കൊണ്ടാണ് ഓരോ ഡോക്ടറും പ്രവർത്തിക്കുന്നത്. ഇത്തരം ഒരു ഡോക്ടറായിരുന്നു ബംഗാളിൽ ജനിച്ച പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആയിരുന്ന ഡോക്ടർ ബിദാൽ ചന്ദ്ര റായ്.
അദ്ദേഹത്തിൻറെ ജന്മദിനമായ ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു.കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു. ആധുനിക ബംഗാളിന്റെ സ്രഷ്ടാവ് എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 1948 മുതൽ 1962 വരെ പശ്ചിമ ബംഗാളിന്റെ മുഖ്യ മന്ത്രിയായിരുന്നു.
ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹത്തിന് 1961 ഭാരതരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 1962 ജൂലൈ ഒന്നിന് അന്തരിച്ചു.
ചില ചോദ്യങ്ങൾ
1. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഹിപ്പോക്രാറ്റസ്
2. ശസ്ത്രക്രിയയുടെ പിതാവ്?
സുശ്രുതൻ
3. സ്റ്റെതസ്കോപ്പ് കണ്ടെത്തിയത്?
റെനെ ലെനക്
4. ഹോമിയോപതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
സാമുവൽ ഹാനിമാൻ
5. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ?
ആനന്ദി ഗോപാൽ ജോഷി