കൊച്ചു പൂച്ച കുഞ്ഞിനൊരു

RELATED POSTS

കൊച്ചു പൂച്ച കുഞ്ഞിനൊരു
കൊച്ചമളി പറ്റി
കാച്ചി വച്ച ചൂട് പാല്
ഓടിച്ചെന്ന് നക്കി
കുഞ്ഞുനാവ് പൊള്ളിയപ്പോൾ
പൂച്ചക്കുഞ്ഞുകേണു
മ്യാവൂ.... മ്യാവൂ... മ്യാവൂ...

കൊച്ചു പൂച്ച കുഞ്ഞിനൊരു
വീണ്ടും അമളി പറ്റി
കൊഞ്ചി നിന്ന ചുണ്ടെലിയെ
ഉന്നം വെച്ചു ചാടി
ചുണ്ടനെലി മാറിയപ്പോൾ
പൂച്ചക്കുഞ്ഞു വീണു
കൊച്ചു കാലിൽ വേദനയാൽ
പൂച്ചക്കുഞ്ഞു കേണു
മ്യാവൂ.... മ്യാവൂ... മ്യാവൂ...


Post A Comment:

0 comments: