നമ്മെ വായിക്കാൻ പഠിപ്പിച്ചയാൾ

Mash
0
വായനാദിനമായി ജൂൺ 19തിരഞ്ഞെടുക്കപ്പെട്ടത് എന്തിനാണെന്നോ? കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ പി.എൻ.പണിക്കരുടെ ചരമദിനമാണ്. 1909 മാർച്ച് ഒന്നാം തിയതി നീലംപേരൂർ എന്ന സ്ഥലത്ത് ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി പുതുവായിൽ നാരായണപ്പണിക്കർ ജനിച്ചു. ജീവിതമാർഗമായി അധ്യാപകവൃത്തി സ്വീകരിച്ച ഇദ്ദേഹം പിന്നീട് മലയാളിക്ക് വായനയുടെ ഗുരുവായി. വായനയുടെ പുതുലോകം നമുക്കായി വെട്ടിത്തുറന്ന അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മലയാളി പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.

1926-ൽ സ്വപ്രയത്നത്താൽ സനാതനധർമ്മം എന്ന വായനശാല സ്ഥാപിച്ചുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ച പി.എൻ.പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ (കേരള അനൗപചാരിക വിദ്യാഭ്യാസ വികസന കൗൺസിൽ) സ്ഥാപകനേതാവ് തുടങ്ങി ഒട്ടനവധി സംഭാവനകൾ കേരളത്തിന് നൽകി. തിരുവിതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഉണ്ടാക്കാൻ 1945-ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ പി.എൻ.പണിക്കർ വിളിച്ചുചേർത്ത തിരുവിതാംകൂർ ഗ്രന്ഥശാല രൂപവത്കരണ യോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഈ സംഘത്തെ സർക്കാർ അംഗീകരിക്കുകയും 1946 മുതൽ 250 രൂപ ഗ്രാൻഡ്‌ ലഭിച്ചു തുടങ്ങുകയും ചെയ്‌തു. 1977-ൽ സംഘം സർക്കാർ ഏറ്റെടുക്കുന്നതുവരെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിൽകാലത്ത് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറി ആക്ട് പി.എൻ.പണിക്കരുടെ സ്വപ്നമായിരുന്നു.

"കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള അയ്യായിരത്തിലേറെ വരുന്ന ഗ്രാമങ്ങളിലൂടെ നെടുകെയും കുറുകെയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഈ ഭൂമുഖത്തുണ്ടായിരുന്നുള്ളു." പി.എൻ.പണിക്കരെക്കുറിച്ചു വർഷങ്ങൾക്ക് മുൻപ് ഒരാൾ നടത്തിയ നിരീക്ഷണമാണ് ഇത്.
"വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" - പി.എൻ.പണിക്കർ 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !