വായനദിന പ്രതിജ്ഞ

RELATED POSTS


"ഞാൻ വായനയിലൂടെയും ഡിജിറ്റൽ വായനയിലൂടെയും വായിച്ചു വളർന്നു ഭാരതത്തിന്റെ അഖണ്ഡതയും സംസ്കാരവും ഉയർത്തുവാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരും. തീവ്രവാദത്തിനും മതമൗലിക വാദത്തിനുമെതിരെ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. വിനാശകരമായി വളർന്നുവരുന്ന അഴിമതിയും, അനീതിയും തുടച്ചു നീക്കുവാൻ കഴിയുംവിധം പരിശ്രമിക്കും.

ഭാരതത്തിലെ നിയമവ്യവസ്ഥകൾ ശരിയാംവണ്ണം പാലിക്കുകയും ശാന്തിയും സമാധാനവും സുരക്ഷിതത്വവുമുള്ള അന്തരീക്ഷം നിലനിർത്താൻ പൂർണ്ണമായി പ്രയത്നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോർജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും സ്വച്ഛമായും ഉപയോഗപ്പെടുത്തും. എന്റെ രാജ്യത്തെ ലോകരാഷ്‌ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായും പങ്കെടുക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും."

Pledge

വായനാദിനംPost A Comment:

0 comments: