സാധാരണയായി വിദ്യാലയ വർഷാരംഭത്തിൽ തന്നെ വിവിധ വിഷയങ്ങളുടെ പഠനപ്രവർത്തനങ്ങൾ ചെയ്തു തുടങ്ങുന്ന രീതിയാണ് നാം പൊതുവെ സ്വീകരിക്കുന്നത്. പുതിയ ക്‌ളാസിലെ പാഠപ്രവർത്തനങ്ങൾ ചെയ്യുന്നതിനും അറിവ് നിർമ്മിച്ചു മുന്നേറുന്നതിനും എല്ലാ കുട്ടികളും സജ്ജരായിട്ടുണ്ടാകും എന്ന മുൻവിധിയോടെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വാസ്തവത്തിൽ ഇക്കാര്യത്തിൽ ദൗർബല്യവും പിന്നോക്കാവസ്ഥയും അനുഭവിക്കുന്ന കുട്ടികൾ ഉണ്ടാകാറുണ്ട്. ഇവർ പാഠപ്രവർത്തനങ്ങൾ മുന്നോട്ടുപോകുമ്പോൾ അതിൽ കൃത്യമായി പങ്കെടുക്കാൻ കഴിയാതെയും സംതൃപ്‌തിയും സന്തോഷവും അഭിനന്ദനവും ലഭിക്കാതെയും ക്രമേണ മുഖ്യധാരയിൽ നിന്ന് വേർപെടുകയും 'പിന്നോക്കക്കാർ' എന്ന വിഭാഗത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നതാണ് അനുഭവം.
ഇതിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുക എന്നതിന് സഹായകമായി ആറു പ്രവൃത്തി ദിവസങ്ങളിലായി ചെയ്യാവുന്ന സന്നദ്ധതാ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവ കൃത്യമായി ചെയ്യുകയും പഠനനില രേഖപ്പെടുത്തുകയും വേണം. കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഈ ആറു ദിവസത്തോടെ അവസാനിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. തുടർന്നുള്ള ദിവസങ്ങളിലും ആവശ്യാനുസരണം പ്രവർത്തനങ്ങൾ രൂപീകരിച്ചു പിന്നാക്കക്കാരെന്ന വിഭാഗം ക്‌ളാസിൽ ഇല്ലാതാക്കാൻ നാം ശ്രമിക്കണം.