ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

May 31 HM വിരമിക്കുമ്പോൾ!

Mashhari
0
May 31നു വിദ്യാലയങ്ങളിൽ നിന്ന് നിരവധിസുഹൃത്തുക്കൾ  (പ്രധാനാധ്യാപകർ) വിരമിക്കുകയാണല്ലോ.....
May 31ഞായറാഴ്ചയും പൊതു അവധി ദിനവും ആയതിനാൽ അന്നേ ദിവസം വിരമിക്കുകയും, സ്കൂൾ ചുമതല അടുത്ത ആളിന്  കൈമാറാനും കഴിയുമോ എന്ന ആശയകുഴപ്പം പലരിലും ഉണ്ടായേക്കാം... ഇതിനകം നിരവധി സംശയങ്ങൾ ഇതു സംബന്ധിച്ച് ഉയർന്നു കഴിഞ്ഞു...
  
KSR പാർട്ട്‌ 1ചട്ടം 60(a) പ്രകാരം ഒരാൾക്ക് 56 വയസ്സ് തികയുന്ന മാസത്തിലെ അവസാന ദിവസം after noon ആണ് അയാളുടെ റിട്ടയർമെന്റ് പ്രാബല്യത്തിൽ വരുന്നത്.

വിരമിക്കുന്ന ആളുടെ ജനനത്തീയതി മെയ്‌ 2 മുതൽ ജൂൺ 1വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും  ആണ് വരുന്നതെങ്കിൽ അയാളുടെ റിട്ടയർമെന്റ് പ്രാബല്യത്തിൽ വരുന്നത് മെയ്‌ മാസത്തെ അവസാനദിവസം ആയിരിക്കും. ചട്ടം 60(a)യിൽ സൂചിപ്പിക്കുന്നത് പോലെ അയാൾക്ക് മെയ്‌ 31വരെ ജോലിയിൽ തുടരാവുന്നതും അന്ന് ഞായറാഴ്ച ആണെങ്കിൽ പോലും GO(p)485/1975തീയതി 20/10/1975 എന്ന സർക്കാർ ഉത്തരവ് പ്രകാരം മെയ്‌ 31 after noon മാത്രം അടുത്ത ആളിന് ചാർജ് കൈമാറേണ്ടതുമാണ്.

KER അധ്യായം XIV. C ചട്ടം 2A പ്രകാരം KSR പാർട്ട്‌ 1 ലെ 60(a)ഉൾകൊള്ളുന്ന compulsary retairment എന്ന അദ്ധ്യായത്തിലെ എല്ലാ വ്യവസ്ഥകളും എയ്ഡഡ് സ്കൂൾ അധ്യാപകരുടെ    കാര്യത്തിലും  ബാധകമാണെന്നു വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ചട്ടം 60(a)യിലെ വ്യവസ്ഥകൾ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ബാധകമാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !