അമ്മക്കോഴിയും പൊന്മക്കളും

Mash
0
'കീയം കീയം' പൊൻമക്കളുമായ്
അമ്മക്കോഴി വരുന്നുണ്ടേ!
കണ്ണിൽക്കണ്ടതു ചിക്കീം മാന്തീം
കൊത്തിത്തിന്നും വരണുണ്ടേ
തുള്ളിച്ചാടി തള്ളയ്ക്കൊപ്പം
നാലുണ്ടല്ലോ പൊൻമക്കൾ
പുള്ളിച്ചിറകു വിരുത്തീട്ടങ്ങനെ
മെല്ലെ വരുന്നൂ പൊൻമക്കൾ
'കീയം കീയം' മക്കളുമായിട്ട-
മ്മക്കോഴി വരുന്നുണ്ടേ!
തമ്മിൽ തമ്മിൽ കൊത്തി രസിച്ചും
ശണ്ഠയടിച്ചും വരണുണ്ടേ
ഞാഞ്ഞൂളുകളേം പുൽച്ചാടികളേം
ചുണ്ടിലൊതുക്കി വരുന്നുണ്ടേ
കള്ളക്കാക്കകൾ കൊതിയോടങ്ങനെ
വെള്ളമിറക്കിയിരിപ്പാണേ!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !