ഇന്ത്യൻസംസ്ഥാനങ്ങളും തലസ്ഥാനങ്ങളും (കവിത)

RELATED POSTS

അരുമകളറിയുക നമ്മുടെ ഇന്ത്യയ്ക്കി
രൂപത്തെട്ട് സംസ്ഥാനം !
തെക്കിൽ നിന്ന് വടക്കോട്ടെണ്ണാം
ഇരുപത്തെട്ട്  സംസ്ഥാനം !

കേരം തിങ്ങും കേരള നാടിന്
അനന്തപുരിയാണാ സ്ഥാനം:
തൊട്ടു കിഴക്കായ്
തമിഴൻ നാടിന്ന്
ചെന്നൈതന്നെ ആസ്ഥാനം
ചെന്നൈ തന്നെ ആസ്ഥാനം!

തൊട്ടു വടക്കായ്
 കന്നട നാടിന് ബാംഗ്ലൂരാണതി നാസ്ഥാനം !
കന്നട നാടിന്
 തൊട്ടു കിഴക്കായ് ആന്ധ്രപ്രദേശ് തെലുങ്കാന ..

 രണ്ടിനുമൊന്നാണാ സ്ഥാനം
ഹൈദരാബാദാണറിയുക നാം !

കന്നട നാടിന് വടക്കുഭാഗം പടർന്നു നിർപ്പു
മഹാരാഷ്ട്ര !
 മുബൈ യാണതിനാസ്ഥാനം  പ്രസിദ്ധമായൊരു നാടാണ്
പ്രസിദ്ധ .....!

തൊട്ടു കിഴക്കായ്
പരന്നു നിൽപ്പൂ ഛത്തീസ്ഗഡ്
സംസ്ഥാനം
റായ്പൂരാ
ണതിനാസ്ഥാനം മറന്നുപോകാതെ ഓർക്കുകനാം! (മറന്നു പോ .....

 രാഷ്ട്രപിതാവിന് ജന്മം നൽകിയ ഗുജറാതുണ്ട് പടിഞ്ഞാറ് ...
ഗാന്ധിനഗറാണാസ്ഥാനം ഗുജറാത്തിൻ തിരു ആസ്ഥാനം ! (ഗുജറാത്തി ....

ഭാരതമണ്ണിൻ ഹൃദയകവാടം
മധ്യപ്രദേശ് സംസ്ഥാനം ഭോപ്പാലാണതിനാസ്ഥാനം ദുഃഖ സ്മൃതിയുടെ ആസ്ഥാനം! (ദു:ഖസ് മ്യ...

ഹിമാലയത്തിൻ
ചാരത്തായതാ
യു .പി ,എന്ന സംസ്ഥാനം ലക്നോയാ
ണതിനാസ്ഥാനം ഉത്തർപ്രദേശിന്നാസ്ഥാനം !
രാജസ്ഥാനുണ്ടിടഭാഗ തായ്
 ജയ്പൂരാ
ണതിണാസ്ഥാനം!
തൊട്ടു വടക്കായ് ഹരിയാന
ചണ്ഡീഗഡാണാസ്ഥാനം ! (ചണ്ഡി ..
പങ്കിടുന്നു പഞ്ചാബതിനെ
പഞ്ച നദിയുടെ സംസ്ഥാനം
 രണ്ടിനു മൊന്നാണാസ്ഥാനം ചാണ്ഡിഗഡാണാസ്ഥാനം!
 ഹിമാലയത്തിന്നുച്ചിയിലായ്ഹിമാചലെന്നൊരു സംസ്ഥാനം
സിംല യാന്നു തലസ്ഥാനം ആപ്പിൾ മധുരംകിനിയു ന്നു... ആപ്പിൾ മധുരം കിനിയുകയായ് ....

ഹിമാചലിൽ തിരുമുറ്റത്തായ് ഉത്തരാഞ്ചലുണ്ടല്ലോ
ഡെഹറാഡൂണാണാസ്ഥാനം ഉത്തരാഞ്ചലിനാസ്ഥാനം!

 ബീഹാറുണ്ട് കിഴക്കായി ജാർഖണ്ഡ് ണ്ടിന്റെ വടക്കായി
ഹാജീപുരാണാസ്ഥാനം ബീഹാറിന്റെതലസ്ഥാനം! (ബിഹാറി:.. ബംഗാളിൻ തിരുപശ്ചിമതീരം വാഴുമൊഡീഷ സംസ്ഥാനം
ഭുവനേശ്വരാണാസ്ഥാനം ഒഡീഷ തന്നുടെയാസ്ഥാനം! (ഒഡീഷ ......

 ബംഗാനാട്ടിൻ ചുറ്റിലുമായ് ചിതറിയിരിപ്പൂ പത്തെണ്ണം വെസ്റ്റ് ബംഗാളുണ്ടല്ലോ
കോൽകത്തയാണതിനാ
സ്ഥാനo (കോൽകത്ത: ..

ത്രിപുരയുണ്ട് കിഴക്കായി അഗർത്തലയാണാസ്ഥാനം
തൊട്ടു കിഴക്കായ് മിസോറാം
ഐസ്വാളാണതിനാ സ്ഥാനം!

അരുണിമ ഉയരും അരുണാചൽ
ഇറ്റാനഗറാണാസ്ഥാനം തൊട്ടു തെക്കായ് ആസാമും
 ദീസ് പൂരാണതിനാ സ്ഥാനം !

ആസാമിന്റെകിഴക്കായി നാഗാലാൻണ്ട്സംസ്ഥാനം കൊഹീമയാണദിനാ സ്ഥാനം
എന്തൊരു സുന്ദര സംസ്ഥാനം!

 നാഗാലാന്റിന്ന്തെക്കായി മണിപ്പൂരെന്നൊരുസംസ്ഥാനം
ഇoഫാ ലാണതി നാസ്ഥാനം !

 നേപ്പാളിന്റെകിഴക്കായി ഭൂട്ടാനിന്റെ വടക്കായി സിക്കിമുണ്ട് കിടക്കുന്നു ഗാംഗ്ടോഗാണു തലസ്ഥാനം!

ബംഗ നാട്ടിൻ മേലേയായ് മേഘാലയ വിലസുന്നു ഷില്ലോഗാണതിനാസ്ഥാനം മേഘാലയയുടെ ആസ്ഥാനം!

അരുമകളറിയുക
നമ്മുടെ ഇന്ത്യയ്കി
രുപത്തെട്ട്
സംസ്ഥാനം!
ഭാഷകൾ കൊണ്ടായതിരകൾ തീർത്തൊരു ഇരുപത്തെട്ട്സംസ്ഥാനം!


Post A Comment:

0 comments: