ജഗ്ഗു എന്താണ് കൂട്ടുകാരായ ഋഷിജിത്തിനോടും കണ്മണിയോടും പറഞ്ഞത് എന്ന് കുട്ടികളോട് ഊഹിച്ച് പറയാൻ പറഞ്ഞിട്ടുണ്ട്. അതിന് സഹായകരമായ കുറിപ്പ്
എന്റെ വീട് വളരെ ദൂരെ കാട്ടിലാണ്. എന്റെ വീട്ടിൽ അച്ഛൻ അമ്മ മറ്റു ബന്ധുക്കൾ എന്നിവർ എല്ലാമുണ്ട്. കൂടാതെ എനിക്ക് ധാരാളം കൂട്ടുകാരും ഉണ്ട്. ഞാൻ അവരുമായി ചേർന്ന് പലതരം കളികളിൽ ഏർപ്പെടാറുണ്ട്. ഒരു ദിവസം ഞങ്ങൾ എല്ലാവരും ചേർന്ന് ഈറ്റ തിന്നുകയായിരുന്നു. ആ സമയം േ എന്ന ശബ്ദം കേട്ടു, ഞങ്ങൾ എല്ലാരും ഭയപ്പെട്ടു പല ഭാഗത്തേക്ക് ഓടി. അങ്ങനെ ഞാനും കൂട്ടംതെറ്റി ഇവിടെയെത്തി. എന്നെ കാണാതെ അമ്മയും അച്ഛനും കൂട്ടുകാരും വളരെ അധികം വിഷമത്തോടെ ഇരിക്കുകയായിരിക്കും.