വട്ടത്തിൽ കുഴി കുത്തി
നീളത്തിൽ തടമിട്ടി
ട്ടങ്ങനെ പാവണം ചെഞ്ചീര.
വെണ്ണീരണിയണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
എങ്ങനെ നുള്ളണം ചെഞ്ചീര?
മുട്ട്ന്ന് നുള്ളണം ചെഞ്ചീര.
എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര.
എങ്ങനെ വെക്കണം ചെഞ്ചീര?
മുറ്റത്ത് നിക്ക് ണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തൊരു വന്നങ്ങ
കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കറുകറെ ചെരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
ചളപുള തെളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര.
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവൻ കൂട്ടണം ചെഞ്ചീര.
നീളത്തിൽ തടമിട്ടി
ട്ടങ്ങനെ പാവണം ചെഞ്ചീര.
വെണ്ണീരണിയണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
എങ്ങനെ നുള്ളണം ചെഞ്ചീര?
മുട്ട്ന്ന് നുള്ളണം ചെഞ്ചീര.
എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര.
എങ്ങനെ വെക്കണം ചെഞ്ചീര?
മുറ്റത്ത് നിക്ക് ണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തൊരു വന്നങ്ങ
കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടയ്ക്കണം വന്നങ്ങ
കറുകറെ ചെരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
ചളപുള തെളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര.
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവൻ കൂട്ടണം ചെഞ്ചീര.
Tags: