ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS Malayalam Questions - 04

Mashhari
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് മലയാളം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ മലയാളത്തിന്റെ മേഖലയെ നേരിടേണ്ടത്. ചില ചോദ്യങ്ങൾ പരിചയപ്പെടാം ...
1. 2019ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്കാണ്?
Answer :- എം.മുകുന്ദൻ
2. കൈതവം എന്ന വാക്കിനർത്ഥം?
(A) കൈതപ്പൂവ്
(B) കരം
(C) കള്ളം
(D) കുളി
Answer :- C
3. കൂട്ടത്തിൽ പെടാത്തത് കണ്ടെത്തൂ....
(A) മുത്തണിഞ്ഞു = മുത്ത് + അണിഞ്ഞു
(B) നാമ്പുണരുന്നത് = നാമ്പ് + ഉണരുന്നത്
(C) ആർത്തിരമ്പുക = ആർത്ത് + ഇരമ്പുക
(D) തുള്ളിച്ചാടി = തുള്ളി + ചാടി
Answer :- D
4. താഴെ കൊടുത്തിരിക്കുന്നവയിൽ അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് ഏത്?
(A) എല്ലുമുറിയെ പണി ചെയ്താൽ പല്ലുമുറിയെ തിന്നാം
(B) മടിയൻ മല ചുമക്കും
(C) ആടറിയുമോ അങ്ങാടി വാണിഭം
(D) വിത്തു കുത്തി ഉണ്ണരുത്
Answer :- A
5. തെറ്റായി എഴുതിയ പദമേതാണ്?
(A) വിചാരം
(B) ശൃംഖല
(C) വ്യവസ്ത
(D) വിണ്ടലം
Answer :- C
6. തക്ഷൻ കുന്ന് സ്വരൂപം എന്ന നോവൽ രചിച്ചതാരാണ്?
Answer :- യു.കെ.കുമാരൻ
7. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം.... എന്ന പ്രസിദ്ധമായ പ്രാർത്ഥനാ ഗാനം രചിച്ചതാരാണ്?
Answer :- പന്തളം കെ.പി.രാമനുണ്ണി
8. ഐകമത്യം മഹാബലം എന്നതിന് സമാനമായ ഒരു പഴഞ്ചൊല്ല് എഴുതൂ.
Answer :- ഒത്തു പിിിിടിച്ചാൽ മലയും പോരും
9. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്‌.
Answer :- ധ്യാൻചന്ദ്
10. ചെടിയൻമേൽ കായ, കായിന്മേൽ ചെടി' - ഈ കടങ്കഥയുടെ ഉത്തരം ?
Answer :- കൈതച്ചക്ക
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !