കേരളപ്പിറവി - സ്കൂളിൽ ചെയ്യാൻ

Mash
0
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താൻ കഴിയുന്ന ചില കാര്യങ്ങൾ താഴെ ചേർക്കുന്നു.....

1. കേരളം എന്ന വിഷയത്തെ ആധാരമാക്കി ക്വിസ് മത്സരം (ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക)
2. ചിത്രരചനാ മത്സരം (കേരളത്തിലെ കാഴ്ചകൾ)
3. കവിതാലാപനം (കേരളത്തെക്കുറിച്ചുള്ള കവിതകൾ)
4. ശേഖരങ്ങളുടെ പ്രദർശനം (പഴയകാല ഉപകരണങ്ങൾ, കേരളത്തിലെ പഴയകാല ചിത്രങ്ങൾ, മാസികകൾ etc .....)
5. ചുമർപത്രിക നിർമ്മാണം 
6. കൈയ്യെഴുത്തുമാസിക നിർമ്മാണം 
7. കേരളം ഡോക്യൂമെന്ററി പ്രദർശനം 
8. താഴെ കാണുന്ന സ്ലൈഡ് പ്രദർശനം 
9. മലയാളി കുട്ടികൾ ( മലയാളി മങ്ക ) മത്സരം ഓൺലൈനായി സംഘടിപ്പിക്കാം. കുട്ടികൾ തയാറായി ചിത്രം എടുത്ത് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടാം.
10. കവിതാലാപം മത്സരം Audio സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടാം. (കേരളത്തെക്കുറിച്ചുള്ള കവിതകൾ)
11. എൻ്റെ കേരളം എന്ന വിഷയത്തിൽ ചെറു പ്രസംഗം സംഘടിപ്പിക്കാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !