മലയാളം അക്ഷരമാല

Mash
0

സ്വരങ്ങൾ:-
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ:

ഹ്രസ്വം:-
അ, ഇ, ഉ, ഋ, ഌ, എ, ഒ.

ദീർഘം:-
ആ, ഈ, ഊ, ൠ, ൡ, ഏ, ഐ.

‪വ്യഞ്‌ജനങ്ങൾ:-
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ
ഷ സ ഹ ക്ഷ ത്ര ഞ്ഞ.

വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.
കണ്ഠ്യം (കവർഗം)
ക, ഖ, ഗ, ഘ, ങ. 

 താലവ്യം (ചവർഗം):-
ച, ഛ, ജ, ഝ, ഞ.

മൂർധന്യം (ടവർഗം):-
ട, ഠ, ഡ, ഢ, ണ.

ദന്ത്യം (തവർഗം):-
ത, ഥ, ദ, ധ, ന.

ഓഷ്ഠ്യം (പവർഗം):-
പ, ഫ, ബ, ഭ, മ.

മധ്യമം:-
യ, ര, ല, വ.

ഊഷ്മാവ്:-
ശ, ഷ, സ.

ഘോഷി:-
ഹ.

ദ്രാവിഡമധ്യമം:-
ള, ഴ, റ.

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ്
‪ചില്ലുകൾ‬.
ർ, ൽ, ൾ, ൺ, ൻ.

അക്കങ്ങൾ
മലയാളികള്‍ ആയ ആര്‍ക്കെങ്കിലും അറിയുമോ മലയാളത്തില്‍ 1,2,3 എഴുതുവാന്‍..?
എങ്കില്‍ അറിയാത്തവര്‍ പടിച്ചോളുട്ടോ.. അതിങ്ങനെയാണ്.
ഇവ ഇന്ന് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മലയാള അക്കങ്ങൾ ആണ്.
0-൦, 1-൧, 2-൨, 3-൩, 4-൪, 5-൫, 6-൬, 7-൭, 8-൮, 9-൯

മലയാള ലിപിയും, ലിപി പരിഷ്ക്കരണവും.
~~~~~~~~~~~~~~~~~~~~~~~~~
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു.
ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്ന് നാം ഉപയോഗിക്കുന്ന മലയാളലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം.
പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.
ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി.
കോൽ (എഴുത്താണി, നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി.
അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു.
സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി.  ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാളലിപി.
ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം.
ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.
12 സ്വരാക്ഷരങ്ങളും,
16 സ്വരാക്ഷരങ്ങളും,
37 വ്യഞ്ജനങ്ങളും ചേർന്ന് 53 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു.
മറ്റു അക്ഷരങ്ങളും വള്ളി പുള്ളികൾ എല്ലാം കൂടി അഞ്ഞൂറിൽപ്പരം ലിപികൾ ഭാഷയിൽ നടപ്പുണ്ടായിരുന്നു.
ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം.
1968 ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനാറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി) നിലവിൽ‍വന്നു.
ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രാചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രകല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു.
ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' "ക്ഌപ്തം" എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവയും പണ്ടെ ഉപയോഗം കുറഞ്ഞ "ഩ" യും ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്.
ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്.
മലയാള ഭാഷയിൽ‍ (കംമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോട് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി.
പഴയ 53 അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54 അക്ഷരങ്ങൾ‍‍
16 സ്വരങ്ങളും
38 വ്യഞ്ജനങ്ങളും ഉണ്ട്.
അർ‍ത്ഥയുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ.
ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം.
വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം, വാചകം, പദം, അക്ഷരം, വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ‍.
പൂർ‍ണ്ണമായി അർ‍ത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം(sentence).
അർ‍ത്ഥപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്.
ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം.
പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം.
അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി.
സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം

ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് (ഉദാഹരണം: ക്ക , ച്ച, ത്ത , ട്ട , പ്പ , യ്യ, ല്ല, വ്വ, ശ്ശ, സ്സ, ള്ള,) അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ (ഉദാഹരണം ക്ത, പ്ല, ത്ര) എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. രണ്ട് / വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യത്തെ അക്ഷരത്തിന്റെ സ്വരമില്ലാത്ത ഭാഗവും, രണ്ടാമത്തേതിന്റെ സ്വരമുള്ള രൂപവും ഉപയോഗിക്കുകയാണ് പതിവ്. സ്വരസാന്നിദ്ധ്യമില്ലെന്നു കാണിക്കാൻ ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം:-

ക്ത = ക് + ത
ക്ര = ക് + ര
രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങളുണ്ടാവാറുണ്ട്. ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ട് ബന്ധിപ്പിക്കുന്നു. ഉദാഹരണം:-

ദ്ധ്യ = ദ് + ധ് + യ
ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര
കൈയെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ച് ഒറ്റ അക്ഷരമായും (ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്രക്കല പ്രത്യേകം കാണിച്ചു കൊണ്ട് വിട്ടുവിട്ടും എഴുതാറുണ്ട്. (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായത്തിൽ).

ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷരമാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിന് "ക്ച" എന്നതൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, ഗ, ങ, ച, ജ, ഞ, ട, ഡ , ണ ,ത. ദ, ന , പ , ബ, മ, യ, ല, വ, ശ, സ, ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്ന് പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.

ക, ച, ട, ത, പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്ന് കൂട്ടക്ഷരമുണ്ടാവും

ങ + ് + ക = ങ്ക
ഞ + ് + ച = ഞ്ച
ണ + ് + ട = ണ്ട
ന + ് + ത = ന്ത
മ + ് + പ = മ്പ
ഺവർഗ്ഗത്തിലെ അനുനാസികമായ വർത്സ്യ ഩകാരത്തോടു ഖരാക്ഷരമായ ഺ ചേരുന്ന രൂപത്തിന് സ്വന്തമായി ലിപിയില്ലാത്തതിനാൽ "ന്റ" എന്ന അക്ഷരരൂപത്താൽ അത് പ്രതിനിധീകരിക്കപ്പെടുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !