ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

നിഷ്ഠ

Mashhari
0
അധ്യാപകർക്കായി കേന്ദ്ര സർക്കാരിന്റെ 'നിഷ്ഠ'

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പരിപാടിയുമായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം. 42 ലക്ഷത്തിലേറെ അധ്യാപകർക്ക് പരിശീലനം നൽകാനായി നിഷ്ഠ (നാഷണൽ ഇനിഷ്യേറ്റിവ് ഓൺ സ്കൂൾ ടീച്ചേഴ്സ് ഹെഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ്) എന്ന പദ്ധതിക്ക് ഓഗസ്റ്റ് 22ന് തുടക്കമാകും.

പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചത്. രാജ്യവ്യാപകമായി 19,000ത്തിലേറെ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയാണ് അധ്യാപകർക്ക് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

അധ്യാപകർ സമൂഹത്തിന്റെ നെടുംതൂണുകളാണെന്നും കാലാനുസൃതമായി അവരുടെ നൈപുണ്യം മികച്ചതാക്കണമെന്നും നിതി ആയോഗ് സ്പെഷ്യൽ സെക്രട്ടറി യാദവേന്ദ്ര മാഥൂർ പറഞ്ഞു. നിഷ്ഠ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി നടപ്പാക്കുന്നത് അതിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !