ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഝാൻസി റാണിയുടെ കഥ

Mashhari
0
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നിന്നുള്ള ഒരു കഥയാണിത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ നാം എന്നും അഭിമാനത്തോടെ ഓർക്കുന്ന ധീരവനിതയായ ഝാൻസി റാണിയുടെ കഥ. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇത്തരം കഥകൾ കൂടി കുട്ടികൾ അറിഞ്ഞിരിക്കണം.
വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാരായ കുറെ കച്ചവടക്കാർ ഇന്ത്യയിലെത്തി. കൂടെ കുറേ   പട്ടാളക്കാരെയും എത്തിച്ചു. താമസിയാതെ അവർ ഇവിടുത്തെ നാട്ടുരാജ്യങ്ങൾ ആക്രമിച്ച് കീഴടക്കുവാൻ തുടങ്ങി. ബ്രിട്ടീഷുകാരുടെ ശല്യം സഹിക്കാനാവാതെ നാട്ടുരാജാക്കന്മാരും ജനങ്ങളും ഒക്കെ കഷ്ടത്തിലായി.

മഹാരാഷ്ട്ര എന്ന സ്ഥലത്തെ ഭരണാധികാരിയായ ബാജിറാവുവും ബ്രിട്ടീഷുകാരുടെ ഉപദ്രവം കൊണ്ട് സഹികെട്ടു. ബാജിറാവു സഹായിയായ താംബേയുമായി രാജ്യം വിട്ട് മറ്റൊരിടത്തേക്ക് പോയി. താംബേയ്ക്ക് മിടുക്കിയായ ഒരു മകളുണ്ടായിരുന്നു, പേര് മണികർണിക.

ബ്രിട്ടീഷുകാരുടെ അതിക്രമങ്ങൾ കണ്ടും കേട്ടുമാണ് മണികർണിക വളർന്നത്. മണികർണിക വലിയ ധൈര്യശാലി ആയിരുന്നു.  ചെറുപ്പത്തിൽതന്നെ വാൾപയറ്റും കുതിരസവാരിയും ഒക്കെ പഠിച്ചു.

മണികർണികയെ ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവു വിവാഹം കഴിച്ചു. അതോടെ പേര് ലക്ഷ്മിഭായി എന്നായി മാറി. അധികം താമസിയാതെ ഗംഗാധര റാവു മരിച്ചു. ലക്ഷ്മിഭായി രാജ്യത്തിന്റെ ഭരണമേറ്റു. അങ്ങനെ ഝാൻസിയിലെ പേരുകേട്ട റാണിയായി മാറി.

ആ സമയത്താണ് ബ്രിട്ടീഷുകാർ ഝാൻസിയിലേക്ക് എത്തിയത്. വലിയ സൈന്യവുമായി എത്തിയ ബ്രിട്ടീഷുകാർ ഝാൻസി ആക്രമിച്ചു. ഝാൻസിയിലെ റാണിയെ വേഗം തോൽപ്പിക്കാമെന്ന് ബ്രിട്ടീഷുകാർ കരുതി. എന്നാൽ റാണി ഒട്ടും വിട്ടുകൊടുത്തില്ല. നാട്ടുകാരെ ഒപ്പംകൂട്ടി ധീരമായി പോരാടി.

ഝാൻസി റാണി യുടെ ധൈര്യവും പോരാട്ടവും ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. എന്നാൽ ആ കൊച്ചു രാജ്യത്തിന് ബ്രിട്ടീഷുകാരുടെ വലിയ പട്ടാളത്തിൽ മുന്നിൽ അധികനാൾ പിടിച്ചുനിൽക്കാൻ പറ്റിയില്ല. ജയിക്കാൻ ആയില്ലെങ്കിലും ഝാൻസിയിലെ റാണി മരണംവരെ പോരാടി. 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !