ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

2019-20 Minority Premetric Scholarship Details

Mashhari
0
2019-20 മൈനോറിറ്റിപ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട വിധം
1. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, സിഖ്, പാഴ്സി എന്നീ വിഭാഗങ്ങൾ ഓൺലൈൻ വഴി അപേക്ഷ നൽകണം.(1 to10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ)
https://scholarships.gov.in/

2. A.മുൻ വാർഷിക പരീക്ഷയിൽ 50%ത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.
B.വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. C.ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
D.ആദ്യമായി അപേക്ഷിക്കുന്നവർ Fresh  അപേക്ഷയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ Renewal അപേക്ഷയും സമർപ്പിക്കണം

3. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾകരുതേണ്ടതാണ്/ഓർത്തിരിക്കേണ്ടതാണ്.
a.കുട്ടിയുടെ ജനന തീയതി
b.കുട്ടിയുടെ ആധാർ നമ്പർ
c.കുട്ടിയുടെ ആധാർ ലിങ്ക് ചെയ്തബാങ്ക് അക്കൗണ്ട്
d.കഴിഞ്ഞ വാർഷിക പരീക്ഷയിലെ മാർക്ക് ശതമാനം
e.സ്കൂളിലെ ഫീസ് വിവരങ്ങൾ
f.കുടുംബത്തിന്റെ വാർഷിക വരുമാനം
g.മൊബൈൽ ഫോൺ

മേൽ വിവരങ്ങൾ സ്കാൻ ചെയ്യേണ്ടതില്ല.
അപേക്ഷ സമർപ്പിച്ചതിനു ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക, കോപ്പി സ്കൂളിൽ നൽകുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബർ 15
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !