ഒന്നിൽ നിന്ന് നൂറായി മാറുന്ന അത്ഭുതമാണ് വിത്തുകൾ നടത്തുന്നത്. പ്രകൃതിയുടെ നിലനിൽപ്പും ഭാവിയും വിത്തുകളെ ആശ്രയിച്ചാണിരിക്കുന്നത്.
വിത്തുകളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഏതൊക്കെയാണെന്നറിയാമോ?
നമ്മുക്കൊന്ന് ലിസ്റ്റ് ചെയ്താലോ?
വിത്തുകളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഏതൊക്കെയാണെന്നറിയാമോ?
നമ്മുക്കൊന്ന് ലിസ്റ്റ് ചെയ്താലോ?
- വിതച്ചതേ കൊയ്യൂ.
- നിലമറിഞ്ഞ് വിത്ത് വിതയ്ക്കണം.
- വിത്താഴം ചെന്നാൽ പത്തായം നിറയും.
- കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം.
- ഏറെ വിളഞ്ഞാൽ വിത്തിനാകാ.
- വിത്തെടുത്തു കുത്തരുത്.
- ഒരു വിത്ത് വിതച്ചാൽ പല വിത്ത് വിളയാ?
- അമര കുത്തിയാൽ തുവര മുളയ്ക്കുമോ?
- വിത്തെടുത്ത് വിരുന്നൂട്ടരുത്.
- എല്ലാ വിത്തിനും വിളവൊന്നല്ല.
- ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്.