ക്ലാസ്സിൽ വായനാ വാരത്തിന് എന്തൊക്കെ ചെയ്യാം
A] ചെറിയ കഥാ പുസ്തകങ്ങൾ ശേഖരിക്കണം. ചിത്രങ്ങൾക്ക് പ്രാധാന്യമുള്ള പുസ്തകങ്ങളാവണം .കഥാചിത്രങ്ങൾ ഒട്ടിച്ചുണ്ടാക്കിയ പുസ്തകങ്ങളുമാകാം
A] ചെറിയ കഥാ പുസ്തകങ്ങൾ ശേഖരിക്കണം. ചിത്രങ്ങൾക്ക് പ്രാധാന്യമുള്ള പുസ്തകങ്ങളാവണം .കഥാചിത്രങ്ങൾ ഒട്ടിച്ചുണ്ടാക്കിയ പുസ്തകങ്ങളുമാകാം
ചിത്രങ്ങൾ കാണിച്ച് കഥ പറയണം. ഒരു ദിവസം ഒരു കഥ മതി.
B] കഥ പറഞ്ഞ ശേഷം പുസ്തകത്തിലെ ചിത്രങ്ങൾ ഫോട്ടോ കോപ്പി എടുത്ത് മൂന്നോ നാലോ കൂട്ടി കളുടെ ഗ്രൂപ്പിൽ നൽകണംഗ്രൂപ്പിലെ കുട്ടികൾ ചേർന്ന് ചിത്രം സൂചിപ്പിക്കുന്ന കഥയുടെ ഭാഗം പറയട്ടെ. തുടർന്ന് എല്ലാ ഗ്രൂപ്പുകാരും ചേർന്ന് കഥയ്ക്കനുസരിച്ച് ചിത്രങ്ങൾ ക്രമമായി വിസ്മയച്ചുമരിൽ പതിപ്പിക്കട്ടെ.
ചിത്രങ്ങൾ നോക്കി മുഴുവൻ കഥയും പറയാൻ കഴിയുന്നവരുണ്ടെങ്കിൽ പറയാൻ അവസരം നൽകണം .അവർക്ക് പ്രത്യേകം അഭിനന്ദനം നൽകണം.
C] കഥകളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കണ്ടെത്താൻ പറയണം. ആ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരപ്പിക്കണം. വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് അവരെക്കുറിച്ച് സംസാരിപ്പിക്കണം
D] ഓരോ ദിവസവും വായിക്കുന്ന പുസ്തകങ്ങളുടെ പേരുകൾ ചാർടിൽ വലുതായി എഴുതണം. പുസ്തകത്തിന്റെ പേരിനു താഴെ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും എഴുതണം. ഗ്രാഫ് വായന നടത്തണം.
E] വായനാ വാരത്തിന്റെ സമാപന ദിവസം ചെറിയ ക്വിസ് മത്സരം നടത്തണം.
- പുസ്തകം ഉയർത്തിക്കാണിച്ച് പേര് പറയൽ
- പുസ്തകത്തിന്റെ പേര് പറയുമ്പോൾ നിശ്ചിത പുസ്തകം പുസ്തകക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുത്ത് കാണിക്കൽ
- കഥയിലെ കഥാപാത്രത്തെ തൊട്ടു കാണിക്കു മ്പോൾ ആ കഥാപാത്രത്തിന്റെ കഥയിലെ പേർ പറയൽ
- ടീച്ചർ കഥാപാത്രത്തിന്റെ പേര് പറയണം.കുട്ടികൾ ആ കഥാപാത്രം വരുന്ന പുസ്തകം എടുക്കണം
- ചാർട്ടിൽ ടീച്ചർ നിർദേശിക്കുന്ന കഥാപാത്രത്തിന്റെ പേര് തൊട്ടു കാണിക്കൽ
- കഥാപാത്രത്തിന്റെ ചിത്രങ്ങളും കഥാപുസ്തകങ്ങളും തമ്മിൽ പൊരുത്തപ്പെടുത്തി വെക്കൽ
Tags: