പുസ്തകമുത്തം

Harikrishnan
ഞാൻ മലയാളത്തിളക്കം പഞ്ചായത്ത് തല ക്ലാസ് എടുക്കുവാൻ വേണ്ടി കോട്ടയം ജില്ലയിലെ പൂവരണി ഗവൺമെൻറ് യു.പി സ്കൂളിൽ ചെന്നപ്പോൾ ലഭിച്ച ഒരു പ്രവർത്തന മാതൃക ഇവിടെ പങ്കുവയ്ക്കുകയാണ്.

School  Details 
Name of School  Govt UP School, Poovarani
Education District Pala 
District Kottyam

പുസ്തകമുത്തം എന്നതാണ് അവർ ഈ പ്രവർത്തനത്തിന് നൽകിയിരിക്കുന്ന പേര്. രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്‌ളാസ് തുടങ്ങുന്നതിന് മുൻപായി ആ പിരീഡിൽ എടുക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ബുക്ക് / പാഠപുസ്തകം സ്വന്തം ശരീരത്തോട് ചേർത്ത് പിടിച്ചു താഴെ കാണുന്ന പ്രതിജ്ഞ ചൊല്ലുന്നു. പ്രതിജ്ഞയുടെ അവസാനം പുസ്തകത്തിന് സ്നേഹത്തോടെ ഒരു ഉമ്മ നൽകുന്നു.
പ്രതിജ്ഞ 
പുസ്തകങ്ങൾ അറിവിൻറെ ഉറവിടമാണ്. പുസ്തകങ്ങൾ തുറക്കുമ്പോൾ അറിവിൻറെ വാതിലുകളാണ് ഞാൻ തുറക്കുന്നത്. ആ ബോധ്യം ഉള്ളതുകൊണ്ട് ഏറെ ആദരവോടും ബഹുമാനത്തോടും സ്നേഹത്തോടും മാത്രമേ പുസ്തകങ്ങളും മറ്റു വായനാ സാമഗ്രികളും കൈകാര്യം ചെയ്യൂ. എൻറെ മാർഗ്ഗദീപമേ എന്നെ വഴി നയിക്കേണമേ...
നമ്മുടെ വിദ്യാലയങ്ങളിൽ ഇത് നടപ്പിൽ വരുത്തുവാൻ സാധിക്കുമോ എന്ന് നിങ്ങൾ ഓരോരുത്തരും ആലോചിക്കുക.

Share Your Story with Us
ഇതുപോലെ നിങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന നല്ല മാതൃകകൾ ഇവിടെ പങ്കിടുവാൻ താത്പര്യം ഉണ്ടെങ്കിൽ mashhari30@gmail.com എന്ന ഈ വിലാസത്തിൽ അയച്ചു തരിക. വിദ്യാലയത്തിൻറെ ചിത്രവും അയയ്ക്കാവുന്നതാണ് അവയും ഉൾപ്പെടുത്താം.


IMAGE FILE FORMAT DOWNLOAD LINK
MS Excel File Format  DOWNLOAD NOW!
Power Point Presentation File Format DOWNLOAD NOW!

PDF File Format DOWNLOAD NOW!
MS Word File Format DOWNLOAD NOW!
Cell Cell Cell

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !