കുട്ടിയുടെ സർവതോന്മുഖവും സമഗ്രവുമായ വികാസത്തിന് മുൻതൂക്കം നൽകണം
മനോഭാവത്തെ സംബന്ധിച്ച് മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ധാരണ നൽകുക
ഉദാഹരണങ്ങളും അനുഭവങ്ങളും നൽകി മനോഭാവവികസനത്തിന് പ്രേരണ നൽകുക
അനുകൂലമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുക
ചർച്ച, സെമിനാർ, നാടകം, എന്നീ മാർഗങ്ങളിലൂടെ ക്ലാസ് മുറിയെ ഒരു സുസജ്ജമായ ഗ്രൂപ്പായി ഉപയോഗപ്പെടുത്തുക
ബോധന സങ്കേതങ്ങളിലും സമീപനങ്ങളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക
അനുകൂല മനോഭാവങ്ങൾ വികസിപ്പിച്ച് നിഷേധ മനോഭാവങ്ങളെ പുറന്തള്ളാനുള്ള ശ്രമം നടത്തുക
കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അകലാതിരിക്കുക
ദൃശ്യ ശ്രാവ്യ ഉപകരണങ്ങളും മറ്റു മാധ്യമങ്ങളും കുട്ടികളുടെ മനോഭാവത്തിൽ അഭികാമ്യമായ മാറ്റം വരുത്താൻ പാകത്തിൽ ഉപയോഗിക്കുക
ഏത് മനോഭാവമാണോ കുട്ടിയിൽ വളർത്താൻ ഉദ്ദേശിക്കുന്നത് അതിൽ ഉറച്ചു വിശ്വസിക്കുക
കുട്ടിയിൽ അഭികാമ്യമായ മനോഭാവം (attitude) വളർത്തിയെടുക്കാൻ അധ്യാപിക എന്തെല്ലാം ശ്രദ്ധിക്കണം
September 12, 2016
0