LSS Examination 2026 February [CM KIDS SCHOLARSHIP - LP) Notification

Mash
0
Candidates interested in appearing for the Kerala LSS Scholarship Examination 2026 can apply for the same through online mode. Candidates who are studying in class 4th in a recognized school in Kerala are eligible for LSS Examination. Full Details is in the following Notification..അപേക്ഷ അയയ്‌ക്കുവാനുള്ള ലിങ്ക് ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് നോട്ടിഫിക്കേഷന് താഴെ നൽകിയിരിക്കുന്നു.
സി എം കിഡ്സ് സ്കോളർഷിപ്പ് (എൽ പി ) പരീക്ഷ .( എൽ. എസ് . പരീക്ഷ ) ഫെബ്രുവരി 2026
EXAMINATION DATE
26 ഫെബ്രുവരി 2026
PAPER 1 - 10:00 AM TO 12:00 PM
PAPER 2 - 01:30 PM TO 03:30 PM
പരീക്ഷയുടെ സിലബസും സ്വഭാവവും
ജനുവരി 31 വരെയുള്ള പാഠങ്ങൾ
പരിസര പഠനം
പൊതുവിജ്ഞാനം
ആരോഗ്യം
കായികം
പ്രവൃത്തിപഠനം
കളിപ്പെട്ടി
എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വായന സാമഗ്രികൾ , തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങളിൽ ആനുകാലിക വിഭാഗങ്ങളിൽ നിന്നും 40% ചോദ്യങ്ങൾ ഉണ്ടായിരിക്കും .
പൊതുവിജ്ഞാന മേഖലയിൽ ബാക്കിയുള്ള 60 % ചോദ്യങ്ങൾ 1 മുതൽ 4 വരെ ക്ലാസുകളിൽ വിനിമയം ചെയ്തിട്ടുള്ള തീമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പൊതുവിജ്ഞാന മേഖലയിൽ 2025 - 26 അധ്യായനവർഷം എസ്.സി. ഇ.ആർ.ടി തെരഞ്ഞെടുത്തിരിക്കുന്ന തീമുകൾ 01. കേരളം - അടിസ്ഥാന വസ്തുതകൾ
02. പക്ഷികൾ
03. ഇന്ത്യൻ സ്വാതന്ത്രസമരം

പരീക്ഷയുടെ ഘടന
സി.എം കിഡ്സ് സ്കോളർഷിപ്പ് ( എൽ. പി ) പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോന്നിന്റെയും ദൈർഘ്യം രണ്ടുമണിക്കൂറാണ്.
പേപ്പർ ഒന്ന്
തെരഞ്ഞെടുത്ത പ്രതികരണമുള്ള ചോദ്യങ്ങൾ ( 10 am to 12 pm വരെ)
✍️ പേപ്പർ 1 ഓപ്ഷൻ ടിക്ക് ചെയ്യാൻ കഴിയും വിധമുള്ള ബുക്ക്ലെറ്റ് പ്രത്യേകം നൽകും .
✍️ പേപ്പർ 1 ൽ ആകെ 50 ചോദ്യങ്ങൾ.
✍️ ഓരോ ചോദ്യത്തിനും ഒരു സ്കോർ വീതം .
📝 പേപ്പർ ഒന്നിൽ 1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾ ഒന്നാം ഭാഷ.
📝 11 മുതൽ 20 വരെ ഇംഗ്ലീഷ് ചോദ്യങ്ങൾ.
📝 21 മുതൽ 30 ഗണിതം ചോദ്യങ്ങൾ .
📝 31 മുതൽ 40 വരെ പരിസരപഠനം ചോദ്യങ്ങൾ
📝 41 മുതൽ 50 വരെ പൊതുവിജ്ഞാനം ചോദ്യങ്ങൾ

പേപ്പര്‍ രണ്ട്
📝 വിവരണാത്മക ചോദ്യങ്ങൾ ( സമയം - 1 . 30 മുതൽ 3 . 30 വരെ ). പേപ്പർ രണ്ടിൽ ഓരോ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട ഉയർന്ന ശേഷി പരിഗണിച്ചു കൊണ്ടുള്ള വിവരണാത്മക ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക . പേപ്പർ രണ്ട് ബുക്ക്ലെറ്റ് രൂപത്തിൽ ഉള്ളതും ഓരോ ചോദ്യത്തിനും തൊട്ടുതാഴെ ഉത്തരം എഴുതാൻ സ്ഥലം ഉള്ളതും ആയിരിക്കും. പേപ്പർ രണ്ടിൽ ആകെ 6 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും അഞ്ചു സ്കോർ വീതം.

പേപ്പർ രണ്ടിൽ
✍️ ചോദ്യം 1 മുതൽ 2 വരെ ഒന്നാം ഭാഷയിൽ നിന്നുള്ളതും
✍️ ചോദ്യം 3 ഇംഗ്ലീഷിലും
✍️ ചോദ്യം 4 മുതൽ 5 വരെ ഗണിതവും
✍️ ചോദ്യം 6 പരിസര പഠനവും ആയിരിക്കും.
സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
സ്കോളർഷിപ്പിന് അർഹത നേടാൻ ലഭിക്കേണ്ട സ്കോർ മൂല്യനിർണയത്തിനു ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉള്ള പരീക്ഷ ബോർഡ് നിശ്ചയിക്കുന്നതാണ്.
FULL NOTIFICATION
APPLY ONLINE NOW
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !