
നിത്യജീവിതത സന്ദർഭത്തിൽ രണ്ടക്കം X ഒരക്കം വരെയുള്ള ഗുണനക്രിയകൾ ഉൾപ്പെടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നു. നിർദ്ധാരണം ചെയ്യുന്നു നിഗമനങ്ങൾ രൂപീകരിക്കുന്നു.
കുട്ടികളുടെ മുന്നിൽ 8 ടോക്കൺ വീതം 12 നിരകളിലായി ക്രമീകരിച്ച ഒരു ചാർട്ട് പ്രദർശിപ്പിക്കുന്നു.
ഇതുപോലെ നിങ്ങളുടെ കയ്യിലെ മഞ്ചാടിക്കുരുക്കൾ ഉപയോഗിച്ച് 8 മഞ്ചാടിക്കുരുക്കൾ വീതം 12 നിരകളിലായി ക്രമീകരിക്കാൻ ആവശ്യപ്പെടുന്നു.
ആകെ എത്ര മഞ്ചാടിക്കുരുക്കളാണ് ഒരു വരിയിൽ [row] ഉള്ളത്?
12
ആകെ എത്ര മഞ്ചാടിക്കുരുക്കളാണ് ഒരു നിരയിൽ [Columns] ഉള്ളത്?
8
ടീച്ചർ 12 നിരയെ പത്തും രണ്ടും എന്ന ക്രമത്തിൽ രണ്ടു ചതുരത്തിലാക്കി മാറ്റുന്നു. മാറ്റുന്നു. കുട്ടികളും അതുപോലെ ചെയ്യുന്നു.
വലിയ ചതുരത്തിലെയും ചെറിയ ചതുരത്തിലെയും ആകെ ടോക്കണുകൾ കണ്ടെത്തി ബോർഡിൽ ആകെ ടോക്കൺ എത്രയെന്ന് കണക്കാക്കുന്നു.
കുട്ടികൾ കണ്ടെത്തിയ രീതി വിശദീകരിക്കുന്നു.
പാഠപുസ്തകത്തിലെ പ്രവർത്തനം വ്യക്തിഗതമായി ചെയ്യുന്നു,
Note Book :- 12 × 8 കണ്ടെത്താൻ 10 നെ 8 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയും 2 നെ 8കൊണ്ട് കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയും തമ്മിൽ കൂട്ടിയാൽ മതി.
ഗുണിച്ചും കണക്കാക്കാം
പാഠപുസ്തകം വായിച്ചു വിട്ടുപോയ ഭാഗം പൂരിപ്പിക്കുന്നു. തുടർന്ന് 14 X 6 , 24 X 3 എന്നിവ നോട്ടിൽ ചിത്രീകരിക്കുന്നു.
മഞ്ചാടിക്കുരു, ടോക്കണുകൾ, ചാർട്ട്
പ്രശ്നപരിഹരണപാടവം
25 X 4, 33 X 3, 45 X 5
പാഠപുസ്തകത്തിലെ പേജ് നമ്പർ 107-ലെ പൂരിപ്പിക്കൂ എന്ന പ്രവർത്തനം
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക...
