🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

ആദ്യ രണ്ടാഴ്ച പ്രത്യേക പിരീയഡ്

Mash
0
മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
രണ്ടാഴ്ചത്തെ സ്കൂൾ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതുനിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം.
ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്:
03/06/2025 - പൊതുകാര്യങ്ങൾ മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ
04/06/ 2025 - റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍, ട്രാഫിക് നിയമങ്ങള്‍
05/06/2025 - വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം
09/06/2025 - ആരോഗ്യം, വ്യായാമം, കായിക ക്ഷമത
10/06/2025 - ഡിജിറ്റല്‍ അച്ചടക്കം
11/06/2025 - പൊതുമുതല്‍ സംരക്ഷണം
12/06/2025 - പരസ്‍പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ
13/06/2025 - പൊതു ക്രോഢീകരണം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !