എല്‍.പി ക്ളാസിലെ കുട്ടികളുടെ പഠന നേട്ടങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് എല്‍.എസ്.എസ്. ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ എന്നറിയപ്പെടുന്ന ഈ പൊതുപരീക്ഷ നാലാം ക്ളാസിലെ കുട്ടികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. എല്‍.എസ്.എസ് നേടിയ കുട്ടിയുടെ പഠനഭാവി മെച്ചമാകുമെന്നതും അടുത്ത സ്കോളര്‍ഷിപ്പുകളെല്ലാം കരസ്ഥമാക്കുന്നതിനായി മത്സരബുദ്ധി ഉണ്ടാകുമെന്നതിനാലും കുട്ടികളെ ഈ പരീക്ഷക്കായി കൃത്യമായ തയാറെടുപ്പുകളുമായാണ് രക്ഷിതാക്കള്‍ ഒരുക്കുന്നത്. എല്‍.എസ്.എസിനായി ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കൈ സഹായം നല്‍കുകയാണ് ഈ ലക്കം എല്‍.പി.എസ് ഹെല്പേര്‍
വിഷയങ്ങള്‍
ഭാഷ, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളിലെ പാഠഭാഗങ്ങളിലെ വിവരങ്ങള്‍ക്കപ്പുറം പൊതു കാര്യങ്ങളെക്കുറിച്ചും മത്സരാര്‍ഥികള്‍ നന്നായിഗ്രഹിക്കണം. കുട്ടികള്‍ പഠന പ്രവര്‍ത്തനത്തിനിടെ തയാറാക്കുന്ന ഉല്‍പന്നങ്ങള്‍ ശേഖരിച്ച പോര്‍ട്ട്ഫോളിയോവും മൂല്യ നിര്‍ണയത്തിനു വിധേയമാക്കും.
വിലയിരുത്തല്‍
കുട്ടികളുടെ ഉത്തരപ്പുസ്തകത്തെ മൂന്ന് രീതികളിലൂടെ വിലയിരുത്തിയാണ് എല്‍.എസ്.എസിനായി പരിഗണിക്കുന്നത്. ഭാഷ, ഗണിതം, പരിസരപഠനം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനാധിഷ്ഠിതമായ ചോദ്യങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ വിലയിരുത്തുന്നത്. ചോദ്യങ്ങള്‍ സ്വയം വായിച്ച് സ്വതന്ത്രമായി ഉത്തരങ്ങള്‍ എഴുതാനുള്ള അവസരമാണ് ഇവിടെ കുട്ടികള്‍ക്കു ലഭിക്കുക. രണ്ടു മണിക്കൂറാണ് ഇതിനായി അനുവദിച്ചിട്ടുള്ള സമയം. ഉത്തരങ്ങള്‍ എഴുതാനായി പ്രത്യേകം ഉത്തരക്കടലാസുകള്‍ ലഭിക്കും.
മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങള്‍
ഭാഷ, ഗണിതം, പരിസരപഠനം എന്നിവയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയാണിത്.
പോര്‍ട്ട്ഫോളിയോ
പഠന പ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കുന്ന പഠന ഉല്‍പന്നങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്തി ഉള്‍ക്കൊള്ളിക്കുന്ന ഫയലാണ് പോര്‍ട്ട്ഫോളിയോ. പോര്‍ട്ട്ഫോളിയോ വിലയിരുത്തി, പിന്നീട് ഇതു സംബന്ധിച്ച അഭിമുഖവും നടത്തിയാണ് ഗ്രേഡ് നല്‍കുന്നത്.
ഗ്രേഡുകള്‍ സ്വന്തമാക്കാന്‍
പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍, മള്‍ട്ടിപ്പ്ള്‍ ചോദ്യങ്ങള്‍, പോര്‍ട്ട്ഫോളിയോ എന്നിവയെ വിലയിരുത്തിയാണ് ഓവറോള്‍ ഗ്രേഡ് നല്‍കുന്നത്. ഓവറോള്‍ ഗ്രേഡ് ‘എ’ ആയാല്‍ സ്കോളര്‍ഷിപ് ലഭിക്കും.
മാര്‍ക്ക് 70 ശതമാനത്തിന് മുകളില്‍ എ ഗ്രേഡ്
മാര്‍ക്ക് 5069 ശതമാനത്തിന് മുകളില്‍ ബി ഗ്രേഡ്
മാര്‍ക്ക് 50 ശതമാനത്തില്‍ താഴെസി ഗ്രേഡ്
ഭാഷ
പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ എളുപ്പം ‘എ’ ഗ്രേഡ് സ്വന്തമാക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് ഭാഷ. പത്ര വാര്‍ത്ത, സംഭാഷണം, അറിയിപ്പ്, കത്ത്, നോട്ടീസ്, നിവേദനം, വിവരണം, ആത്മകഥ, ഡയറിക്കുറിപ്പ്, കുറിപ്പ്, കഥ, കവിത, യാത്രാ വിവരണം, വര്‍ണന, ജീവ ചരിത്രക്കുറിപ്പ്, സംഗ്രഹം എന്നിവയിലേതെങ്കിലും തയാറാക്കുവാനാണ് പരീക്ഷക്ക് ചോദ്യം ഉണ്ടാവുക. 30 മാര്‍ക്കിന്‍േറതാണ് ചോദ്യം.
പരിസരപഠനം
10 മാര്‍ക്കിന്‍െറ ചോദ്യമാണ് പരിസര പഠനത്തില്‍നിന്ന് ഉണ്ടാവുക. ചോദ്യങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കിയാല്‍ എളുപ്പമാകും ഉത്തരത്തിലേക്കെത്തുവാന്‍. ആനുകാലിക സംഭവങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ എല്ലാം ഈ വിഭാഗത്തില്‍ നിന്ന് ചോദ്യമായി പ്രതീക്ഷിക്കാം.
ഗണിതം
പൊതുവെ വിഷമമാകുന്ന വിഷയമാണ് എല്‍.എസ്.എസുകാരെ സംബന്ധിച്ച് ഗണിതം. ചോദ്യങ്ങള്‍ അധ്യാപകര്‍ വായിച്ചുകൊടുക്കാനോ വിശദീകരിക്കുവാനോ പാടില്ളെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ സ്വയം വായിച്ച് ഗ്രഹിച്ച ശേഷം മാത്രമേ കുട്ടികള്‍ക്ക് ഉത്തരത്തിലേക്ക് എത്താന്‍ സാധിക്കൂ. 10 മാര്‍ക്കിന്‍െറ ചോദ്യമാണ് ഗണിതത്തില്‍നിന്ന് ഉണ്ടാവുക. മുന്‍ചോദ്യങ്ങള്‍ ചെയ്തു പഠിക്കുന്നവര്‍ക്ക് ഗണിതം എളുപ്പമാകും.
പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍
പാര്‍ട്ട് ‘സി’ വിഭാഗത്തില്‍ വിലയിരുത്തലിന് വിധേയമാകുന്നത് കുട്ടികള്‍ കൊണ്ടുവരുന്ന പോര്‍ട്ട്ഫോളിയോ ആണ്. ഇത് വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ഉല്‍പന്നങ്ങള്‍ ക്ളാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ ഉണ്ടായതും പൂര്‍ണമായും കുട്ടിയുടെ പങ്കാളിത്തത്തോടെ തയാറാക്കിയതുമാണ്.
2. ഉല്‍പന്നങ്ങള്‍ക്ക് ക്ളാസ് റൂം പ്രവര്‍ത്തനങ്ങളുമായി നല്ല ബന്ധമുണ്ട്.
3. പോര്‍ട്ട്ഫോളിയോ ഇനങ്ങളില്‍ എല്ലാ വിഷയങ്ങളിലും പ്രക്രിയ, ഉല്‍പന്നം എന്നിവയില്‍ ക്രമമായ ഗുണാത്മക വളര്‍ച്ച പ്രകടമാണ്.
4. രചനകള്‍/ ഉല്‍പന്നങ്ങള്‍ എന്നിവക്ക് സമഗ്രത ഉണ്ട്.
5. എല്ലാ വിഷയങ്ങളിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട പഠനാനുഭവങ്ങളിലൂടെ വൈവിധ്യമാര്‍ന്ന രചനകള്‍, ഉല്‍പന്നങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
6. എല്ലാ വിഷയങ്ങളുടെ ഉല്‍പന്നങ്ങളിലും വൈവിധ്യങ്ങളുണ്ട്.