എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...1. ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്?
ഗംഗാ ഡോൾഫിൻ
2. ഇന്ത്യയുടെ ദേശീയ മത്സ്യം ഏതാണ്?
അയല
3. ലോക വനദിനം എന്നാണ്?
മാർച്ച് 21
4. ലോക മണ്ണ് ദിനം എന്നാണ്?
ഡിസംബർ 5
5. ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5
6. ലോക ജലദിനം എന്നാണ്?
മാർച്ച് 22
7. ഇലയിൽ നിന്ന് പുതിയ ചെടി ഉണ്ടാകുന്ന ഒരു സസ്യം?
ഇളമുളച്ചി
8. ലോകത്തിലെ ഏറ്റവും വലിയ ഫലം ഏത്?
ചക്ക
9. കഴുത്ത് വൃത്താകൃതിയിൽ തിരിക്കാൻ കഴിയുന്ന പക്ഷി?
മൂങ്ങ
10. ഏറ്റവും വലിയ കൂടൊരുക്കുന്ന പക്ഷി ഏതാണ്?
വീവർ
11. ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ മണ്ണിൽ തല പൂഴ്‌ത്തി വയ്ക്കുന്ന പക്ഷി?
ഒട്ടകപക്ഷി
12. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?
ഫാൽക്കൺ
13. ഏറ്റവും വലിയ ചിറകുള്ള പക്ഷി?
ആൽബട്രോസ്
14. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?
പെൻഗ്വിൻ
15. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
പൊന്മാൻ
16. ആർട്ടിക്ക് ടേൺ രാത്രിയിൽ ദേശാടനം നടത്താൻ ദിശാനിർണ്ണയത്തിന് ആശ്രയിക്കുന്നത് എന്തിനെ?
നക്ഷത്രങ്ങളെ
17. 'പക്ഷിപാതാളം' ഏത് ജില്ലയിലാണ്?
വയനാട്
18. ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി ദിനമായി ആചരിക്കുന്നത്?
ഡോ.സലിം അലി
19. 'കേരളത്തിലെ പക്ഷിഗ്രാമം' എന്നറിയപ്പെടുന്നത്?
നൂറനാട് [ ആലപ്പുഴ]
20. ഭൂമിയിലെ രണ്ടാമത്തെ വലിയ പക്ഷി?
എമു
21. പകൽ കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി ഏതാണ്?
കഴുകൻ
22. പാൽ ഉത്പാദിപ്പിക്കുന്ന പക്ഷി ഏതാണ്?
പ്രാവ്
23. കാഴ്ചശക്തി ഏറ്റവും കുറവുള്ള പക്ഷി ഏതാണ്?
കിവി
24. കേരളത്തിലെ ഏക നിത്യഹരിത വനം ഏതാണ്?
സൈലന്റ് വാലി
25. പാലക്കാടുള്ള മയിൽ സംരക്ഷണ കേന്ദ്രം ഏതാണ്?
ചൂലന്നൂർ
26. സാധാരണക്കാരുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം?
ഓട്ടൻതുള്ളൽ
27. കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നതേ എവിടെ?
ചെറുതുരുത്തി [തൃശൂർ]
28. ഭാരതരത്നം നേടിയ ആദ്യ സംഗീതജ്ഞ ആരാണ്?
എം.എസ്.സുബ്ബലക്ഷ്മി
29. ലോക പൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏതാണ്?
കൂടിയാട്ടം
30. പുൽവർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം?
മുള
31. 3655 എന്ന സംഖ്യയിൽ എത്ര ഒന്നുകൾ ഉണ്ട്?
3655
32. CHILD എന്ന വാക്കിൽ റോമൻ അക്കം അല്ലാത്തത് ഏത്?
H
33. ഇന്ത്യയിൽ നിലവിൽ ഇല്ലാത്ത നോട്ട് ഏത്? [100,200,300,500]
300
34. ഒന്ന് മുതൽ അൻപത് വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
1275
35. 83210 മുതൽ തുടർച്ചയായ നമ്പറുള്ള 100 രൂപയുടെ നോട്ടുകളാണ് അപ്പുവിന്റെ കൈയിൽ ഉള്ളത്. ആകെ 10,000 രൂപ കൈവശം ഉണ്ടെങ്കിൽ അവസാന നോട്ടിന്റെ നമ്പർ എത്രയാണ്?
83309