LSS Count Down - 66 Days

Mash
0
എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...
36. ചിത്രം നിരീക്ഷിക്കുക. ആനറ ഗ്രാമപഞ്ചായത്തിന്റെ ഭൂപടം നൽകിയിരിക്കുന്നു. ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
എ] ആനറ ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ ഏതെല്ലാം?
ബി] ഒന്നാം വാർഡിന്റെ സവിശേഷതകൾ പട്ടികപ്പെടുത്തുക.
സി] ഇപ്പോൾ നെൽകൃഷിയുള്ള വാർഡുകൾ ഏതെല്ലാം? ഈ കൃഷിയ്‌ക്ക് അനുകൂലമായ എന്ത് സവിശേഷതയാണ് ഇവിടെ ഉള്ളത്? ഇതേ സാഹചര്യം പ്രയോജനപ്പെടുത്തി നെൽക്കൃഷി ഏതൊക്കെ വാർഡുകളിൽ നടത്താം?
37. തെറ്റായ ജോഡി ഏത്?
എ] അരുണാചൽ പ്രദേശ് - ഇറ്റാനഗർ
ബി] മിസോറാം - ഐസോൾ
സി] തമിഴ്‌നാട് - ചെന്നൈ
ഡി] മണിപ്പൂർ - അഗർത്തല
38. ദേശീയ കായികദിനം എന്നാണ്?
39. വെള്ളം, വായു, കല്ല് ഇവയിൽ ഭാരമുള്ളവ ഏതെല്ലാം?
40. ഒരു പക്ഷിയുടെ വിരലുകൾ ചർമ്മത്താൽ ബന്ധപ്പെട്ടവയാണ്. ഈ സവിശേഷത എന്തിന് സഹായകമാണ്?
41. കൃത്രിമോപഗ്രഹങ്ങൾ കൊണ്ടുള്ള എന്തെങ്കിലും രണ്ട് പ്രയോജനങ്ങൾ എഴുതുക.
42. സംസ്ഥാനങ്ങളുടെ തലവൻ ആരാണ്?
43. കേന്ദ്രഭരണ പ്രദേശങ്ങളുടെ തലവൻ ആരാണ്?
44. ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം ഏതാണ്?
45. കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?
46. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം?
47. അറബിക്കടലിന്റെ സമാന്തരമായി കിടക്കുന്ന മലനിരകൾ ഏത്?
48. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ഏത്?
49. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരാണ്?
50. ഒരു ജീവിയുടെ പ്രത്യേകതകൾ താഴെ കൊടുത്തരിക്കുന്നു. ജീവി ഏതെന്ന് കണ്ടെത്തി എഴുതുക [എൽ.എസ്.എസ് 2017]
എ] വളഞ്ഞ മൂർച്ചയുള്ള കൊക്കുകൾ.
ബി] ഇരയെ കോർത്തുപിടിക്കുന്നതിന് കൂർത്ത് വളഞ്ഞ മൂർച്ചയേറിയ നഖങ്ങൾ.
[കൊക്ക്, പരുന്ത്, മരംകൊത്തി, അണ്ണാൻ]
51. നീർക്കോലിയുടെ ശരീരത്തിലെ ശൽക്കങ്ങൾ കൊണ്ടുള്ള അനുകൂലനം എന്ത്? [എൽ.എസ്.എസ് 2018]
എ] ജലത്തിൽ നീന്തുന്നതിന്.
ബി] ഇരപിടിക്കുന്നതിന്.
സി] കരയിൽ ഇഴഞ്ഞ് നീങ്ങുന്നതിന്.
ഡി] ജലത്തിൽ ശ്വസിക്കുന്നതിന്.
52. ചുവടെ കൊടുത്തിരിക്കുന്നവയിൽ കുളവാഴയുടെ അനുകൂലനം അല്ലാത്തത് ഏത്? [എൽ.എസ്.എസ് 2019]
എ] തണ്ടിലും ഇലയിലും വായു അറകൾ.
ബി] ഇലയും തണ്ടും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന.
സി] ഇലയ്ക്ക് മെഴുകുപോലെ ആവരണമുണ്ട്.
ഡി] ആഴത്തിൽ വളരുന്ന വേരുപടലമുണ്ട്.
53. താഴെ കൊടുത്തിരിക്കുന്നവയിൽ പക്ഷികളുടെ അനുകൂലനങ്ങളിൽ പെടാത്ത ഏത്?
എ] ഇരകളെ പിടിക്കുന്നതിന് അനുയോജ്യമായ കൂർത്ത നഖങ്ങൾ.
ബി] സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറാനുള്ള കഴിവ്.
സി] കട്ടിയും ബലവുമുള്ള കൊക്ക്.
ഡി] തൂവലുകൾ കൊണ്ട് ആവരണം ചെയ്തിരിക്കുന്ന ശരീരം.
54. പ്രളയത്തിന് കാരണമല്ലാത്ത ഒരു പാരിസ്ഥിതിക പ്രശ്‌നമാണ്? [എൽ.എസ്.എസ് 2020]
എ] കുന്നിടിക്കൽ
ബി] കീടനാശിനി പ്രയോഗം
സി] മണൽവാരൽ
ഡി] വനനശീകരണം
55. താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
എ] വായു
ബി] മണ്ണ്
സി] മരം
ഡി] വെള്ളം
56. കരയിലും വെള്ളത്തിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ഒരു ജീവിയാണ്?
എ] ആമ
ബി] ന്യുട്ട്
സി] ഞണ്ട്
57. കാൽവിരലുകൾ തമ്മിൽ ചർമ്മം കൊണ്ട് ബന്ധിച്ചിരിക്കുന്നു. വെള്ളം വീണാൽ നനയാത്ത തൂവലുകൾ, പരന്ന കൊക്കുകൾ, ഈ അനുകൂലനങ്ങൾ ഉള്ള ജീവി താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
എ] തവള
ബി] കൊക്ക്
സി] നീർക്കോലി
ഡി] താറാവ്
58. ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് എങ്ങനെ സഹായകമാകുന്നു?
എ] ജലത്തിൽ സഞ്ചരിക്കുന്നതിന്.
ബി] ആഹാരം സമ്പാദിക്കുന്നതിന്.
സി] ശ്വസിക്കുന്നതിന്.
ഡി] ഏത് കാലാവസ്ഥയിലും ജീവിക്കുന്നതിന്.
59. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
എ] ജീവീയ ഘടകങ്ങൾ അജീവിയ ഘടകങ്ങളായ മണ്ണ്, വായു, വെള്ളം തുടങ്ങിയവയെ ആശ്രയിക്കുന്നു.
ബി] കീടനാശിനികൾ ഉപയോഗിച്ചു കീടങ്ങളെ നശിപ്പിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നു.
സി] മണ്ണ് മലിനമാകുന്നത് പ്രകൃതിയെ ബാധിക്കില്ല.
ഡി] വയൽ നികത്തുന്നത് ജലജീവികളെ മാത്രം ബാധിക്കുന്നു.
60. ജലസസ്യങ്ങളിൽ പെടാത്തത് ഏത്?
എ] വാഴ
ബി] കുളവാഴ
സി] ആഫ്രിക്കൻ പായൽ
ഡി] അസോള
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
(nextPage) 36.എ] വടക്ക് - പെരിയാപുരം പഞ്ചായത്ത്; തെക്ക് - ചരൽപ്പുഴ പഞ്ചായത്ത്; പടിഞ്ഞാറ് - ഇടത്തറ പഞ്ചായത്ത്; കിഴക്ക് - തമിഴ്‌നാട്
36.ബി] ഒന്നാം വാർഡിന്റെ പ്രത്യേകതകൾ : തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നു. സ്കൂൾ, പൊതുകിണർ, നെൽക്കൃഷി, പുഴ എന്നിവയുണ്ട്.
36.സി] 1,2,7 വാർഡുകളിൽ ഇപ്പോൾ നെൽകൃഷി ഉണ്ട്. ജലസേചനമുള്ള പുഴയുടെ സാന്നിധ്യമാണ് കാരണം. പുഴ ഒഴുകുന്ന 4, 8 വാർഡുകളിൽ കൂടി കൃഷി വ്യാപിപ്പിക്കാം.
37. ഡി] മണിപ്പൂർ - അഗർത്തല
38. ഓഗസ്റ്റ് 29
39. വെള്ളം, വായു, കല്ല്
40. ജലത്തിൽ സഞ്ചരിക്കുന്നതിന്
41. വാർത്താവിനിമയം, ഗതാഗതം
42. ഗവർണ്ണർ
43. ലഫ്റ്റനന്റ് ഗവർണ്ണറോ അഡ്മിനിസ്‌ട്രേറ്ററോ ആണ്.
44. ഡൽഹി
45. 44 നദികൾ
46. കബനി, ഭവാനി, പാമ്പാർ
47. പശ്ചിമഘട്ടം
48. ആനമുടി
49. ഇ.എം.എസ്.നമ്പൂതിരിപ്പാട്
50. പരുന്ത്
51. കരയിൽ ഇഴഞ്ഞ് നീങ്ങുന്നതിന്.
52. ആഴത്തിൽ വളരുന്ന വേരുപടലമുണ്ട്.
53. സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറാനുള്ള കഴിവ്.
54. കീടനാശിനി പ്രയോഗം
55. മരം
56. ന്യുട്ട്
57. താറാവ്
58. ജലത്തിൽ സഞ്ചരിക്കുന്നതിന്.
59. ജീവീയ ഘടകങ്ങൾ അജീവിയ ഘടകങ്ങളായ മണ്ണ്, വായു, വെള്ളം തുടങ്ങിയവയെ ആശ്രയിക്കുന്നു.
60. വാഴ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !