LSS Count Down - 64 Days

Mash
0
എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...
81. ചുവടെ കൊടുത്തരിക്കുന്നവയിൽ കുളവാഴയുടെ അനുകൂലനം അല്ലാത്തത് ഏത്?
എ] തണ്ടിലും ഇലയിലും വായു അറകൾ
ബി] ഇലയും തണ്ടും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു
സി] ഇലയ്ക്ക് മെഴുകുപോലെയുള്ള ആവരണമുണ്ട്.
ഡി] ആഴത്തിൽ വളരുന്ന വേരുകളുണ്ട്.
82. മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങിവരുന്നതിന് കാരണം?
83. വരിക വരിക സഹജരെ എന്ന സ്വാതന്ത്ര്യസമര ഗാനം രചിച്ചത് ആരാണ്?
84. മരപ്പൊത്തിൽ കൂടുകൂട്ടുന്ന പക്ഷികളിൽ പെടാത്തത് ഏതാണ്? [മരംകൊത്തി, പൊന്മാൻ, തത്ത, മൂങ്ങ]
85. ഭ്രമണം ചെയ്യുന്നതിന് എടുക്കുന്ന സമയം എത്രയാണ്?
86. പരിക്രമണം ചെയ്യുന്നതിന് എടുക്കുന്ന സമയം എത്രയാണ്?
87. ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
88. കുരുത്തോലകൊണ്ടുള്ള മെയ്യാഭരണം ഉപയോഗിക്കുന്നത് ഏതിനം തുള്ളലിൽ ആണ്? 
89. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനൽ പ്രവർത്തിക്കുന്നത് ഏത് ഉപഗ്രഹത്തിന്റെ സഹായത്താലാണ്?
90. അശോകസ്തഭത്തിൽ ഉൾപ്പെടാത്ത മൃഗം ഏതാണ്? [സിംഹം, കുതിര, ആന,കടുവ]
91. അശോകസ്തഭത്തിൽ ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന വാക്യം ഏതാണ്?
92. പ്രശസ്തമായ ഒരു ആട്ടക്കഥയാണല്ലോ നളചരിതം. നളചരിതം ആട്ടക്കഥ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്?
93. നാടൻ പദങ്ങൾ ധാരാളം ഉപയോഗിച്ചുള്ള രചന, താരാട്ടുപാട്ടിന്റെ ഈണം, ഭാഗവതത്തിൽ നിന്ന് എടുത്ത കഥ. ഈ വിശേഷണങ്ങൾ ഏത് സാഹിത്യകൃതിക്കാണ് കൂടുതൽ യോജിക്കുക?
94. "അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ"- ഇവിടെ അങ്കണം എന്ന പദത്തിന്റെ അർഥം എന്താണ്?
95. 'പൊന്നണിഞ്ഞു' എന്ന പദം പിരിച്ചെഴുതുക.
96. 1878-ൽ പൊന്നാനിയിൽ ജനിച്ചു. ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്നു. സാഹിത്യമഞ്ജരി രചിച്ചു. കേരള കലാമണ്ഡലം സ്ഥാപിച്ചു. ഈ പ്രസ്താവനകൾ ഏത് കവിയെക്കുറിച്ചുള്ളതാണ്?
97. ശരിയായി എഴുതിയ പദം ഏത്? [ ശൃംഗം, ശൃംഘം, ശൃംകം , ശൃംഖം]
98. കൂട്ടത്തിൽ പെടാത്തത് ഏത്? [ഒരുമതന്നെ പെരുമ; ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം; ഒത്തുപിടിച്ചാൽ മലയും പോരും; ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം]
99. വിണ്ണ്, അംബരം, ഗഗനം .... ഈ കൂട്ടത്തിൽ ചേർക്കാവുന്ന മറ്റൊരു പദം ഏത്? [ ധര, വനം, ഗാനം, വാനം]  
100. സത്യമേവ ജയതേ എന്ന വാക്ക് ഏത് ഉപനിഷത്തിൽ നിന്ന് എടുത്തീട്ടുള്ളതാണ്?
101. 'മണ്ണ് വെട്ടി പൊന്ത കണ്ടു പൊന്ത വെട്ടി പാറ കണ്ടു പാറ വെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു.' ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
102. ശരിയായ ജോഡി ഏത്?
എ] വെണ്ണയെകണ്ടോരു കണ്ണന്താന്നാനനം
വെണ്ണിലാവോലുന്ന തിങ്കൾ പോലെ - ഏറ്റുമാനൂർ സോമദാസൻ
ബി] കുതിരുന്നു ഞാൻ-ആ മഴയിലല്ലാ
ഒരു കുഞ്ഞിപ്പെങ്ങൾ തൻ സ്നേഹവായ്‌പിൽ - ഒ.എൻ.വി.കുറുപ്പ്
സി] കുറിയരിവെച്ചു വെളുത്തൊരു ചോറും
കറികളുമാശു വിളമ്പി നിരന്നു - ചെറുശ്ശേരി
ഡി] മഞ്ഞക്കോടിയുമായെന്നച്ഛൻ
പൊന്നോണത്തിനു വരുമല്ലോ - കുഞ്ചൻ നമ്പ്യാർ
103. 6 നിലകളിലായി പ്രവർത്തിക്കുന്ന ഒരു കച്ചവടസ്ഥാപനത്തിൽ വില്പനക്കാരായി 102 പേരും പാക്കിങ്ങിനായി 105 പേരും ജോലി ചെയ്യുന്നു. വില്പനക്കാരുടെ ദിവസക്കൂലി 105 രൂപയും പാക്കിങ്ങുകാരുടെ ദിവസക്കൂലി 85 രൂപയും വർധിപ്പിച്ചു. കാവൽക്കാരന്റെ ദിവസക്കൂലി 935-ൽ നിന്ന് 1040 രൂപയായും വർദ്ധിപ്പിച്ചു.
103 എ] കാവൽക്കാരന്റെ ദിവസക്കൂലിയിൽ എത്ര രൂപ വർധിപ്പിച്ചു?
103 ബി] വില്പനക്കാരായ 102 ജീവനക്കാരെ 6 നിലകളിലേയ്‌ക്ക് തുല്യമായി നൽകി. എങ്കിൽ ഒരു നിലയിൽ എത്ര പേർ ഉണ്ടാവും?
103 സി] മുഴുവൻ വില്പനക്കാരുടെയും പാക്കിങ് വിഭാഗക്കാരുടെയും ഒരു ദിവസത്തെ വർധിപ്പിച്ച കൂലി നൽകാൻ ആകെ എത്ര രൂപ വേണം?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
(nextPage) 81. ആഴത്തിൽ വളരുന്ന വേരുകളുണ്ട്.
82. ബീജപത്രത്തിലെ ആഹാരം ചെടി ഉപയോഗിക്കുന്നതിനാൽ
83. അംശി നാരായണപിള്ള
84. പൊന്മാൻ
85. 24 മണിക്കൂർ
86. 365 1/4 ദിവസം
87. അരുണാചൽ പ്രദേശ്
88. ശീതങ്കൻ തുള്ളൽ
89. എഡ്യുസാറ്റ് [ജിസാറ്റ്-3]
90. കടുവ
91. സത്യമേവ ജയതേ
92. കഥകളി
93. കൃഷ്ണഗാഥ
94. മുറ്റം
95. പൊന്ന്+അണിഞ്ഞു
96. വള്ളത്തോൾ നാരായണമേനോൻ
97. ശൃംഗം
98. ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം
99. വാനം
100. മുണ്ഡകോപനിഷത്ത്
101. തേങ്ങ
102. കുതിരുന്നു ഞാൻ
103 എ] 105
103 ബി] 17
103 സി] 10710 + 8925 = 19635 [102 X 105 = 10710, 105 X 85 = 8925]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !