എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...104. 24 X 25 ന് തുല്യമായത്? [12 X 48; 18 X 50; 12 X 50; 12 X 75]
105. ഏറ്റവും വലിയ നാലക്ക സംഖ്യയും മൂന്നക്ക സംഖ്യയും കൂട്ടാൻ പറഞ്ഞപ്പോൾ റഹീം കൂട്ടുന്നതിന് പകരം കുറയ്‌ക്കുകയാണ് ചെയ്‌തത്. റഹീമിന് കിട്ടിയ ഉത്തരവും ശരിയായ ഉത്തരവും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
106. 3 കിലോഗ്രാം പപ്പായയുടെ വിലയ്‌ക്ക് 1 കിലോഗ്രാം ആപ്പിൾ വാങ്ങാം. 1 കിലോഗ്രാം ആപ്പിളിന്റെ വിലയ്‌ക്ക് 6 കിലോഗ്രാം ഏത്തപ്പഴം വാങ്ങാം. 1 കിലോഗ്രാം ഏത്തപ്പഴത്തിന് 40 രൂപയാണെങ്കിൽ 1 കിലോഗ്രാം പപ്പായയുടെ വില എത്രയാണ്?
107. ഒരു പരീക്ഷാകേന്ദ്രത്തിലെ 19-ആമത്തെ വിദ്യാർത്ഥിയുടെ റോൾ നമ്പർ 5679 ആണ്. എങ്കിൽ ഒന്നാമത്തെ വിദ്യാർത്ഥിയുടെ റോൾ നമ്പർ ഏതായിരിക്കും?
108. ജഗന് മെയ് മാസത്തിൽ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ച്ചയും അവധിയായിരുന്നു. 21-ആം തിയതി ശനിയാഴ്ചയാണെങ്കിൽ ജഗന് എത്ര ദിവസം അവധി ലഭിച്ചിരിക്കും?
109. മലയാള മാസത്തിലെ ആറാമത്തെ മാസം ഏതാണ്?
110. ....... കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം. - ചൊല്ല് പൂർത്തിയാക്കുക
111. നിള, പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ഏതാണ്?
112. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ ആരാണ്?
113. ഡെങ്കിപ്പനിയുടെ രോഗവാഹകർ ഏത് കൊതുകുകളാണ്?
114. സസ്യവർഗ്ഗത്തിലെ ഉഭയജീവി എന്നറിയപ്പെടുന്ന സസ്യം ഏതാണ്?
115. ശരീരത്തിലെ പിണ്ഡസൂചികയുടെ [Body mass Index] ഉപയോഗം എന്താണ്?
116. കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
117. മെയ് 22-ന്റെ പ്രാധാന്യം എന്താണ്?
118. ആരുടെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നത്?
119. ഒരാൾ പൊക്കത്തിൽ വളരുന്ന നെല്ലിനം ഏതാണ്?
120. നെല്ലും വിത്തും മറ്റ് ധാന്യങ്ങളും സൂക്ഷിക്കാൻ പ്ലാവിൻ തടിയിൽ പണിയുന്ന പഴയകാല ഉപകരണം?
121. കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ പേര് എന്താണ്?
122. രണ്ടുതവണ ഒളിമ്പിക്സിന് വേദിയായ ഏഷ്യൻ നഗരം ഏതാണ്?
123. തൂമ എന്ന വാക്കിന്റെ അർഥം?
124. സ്‌നേഹത്തിൽ നിന്നുദിക്കുന്നൂ-ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു. സ്നേഹം താൻ ശക്തി ജഗത്തിൽ- സ്വയം സ്നേഹം താനാനാനന്ദമാർക്കും- ഈ വരികൾ രചിച്ചത് ആരാണ്?
125. നങ്ങേലിയും ഉണ്ണിയും പൂതവും കഥാപാത്രങ്ങളാവുന്ന പൂതപ്പാട്ട് രചിച്ചത് ആരാണ്?
126. അഞ്ചിതം എന്ന വാക്കിന് അർത്ഥമായി പറയാവുന്നത്? [ അഞ്ചെണ്ണം ; മനോഹരം; കൊഞ്ചൽ; ശബ്ദം]
127. അടിവരയിട്ട പദത്തിന് പകരം ചേർക്കാവുന്ന പദം ഏത്? :- വെണ്ണിലാവോലുന്ന തിങ്കൾ [ഞായർ; ഭൂമി; പനിമതി; നക്ഷത്രം]
128. കൂട്ടത്തിൽ ചേരാത്തത് ഏത്? [ബാഹു; വാണി; ഹസ്തം; കൈ]
129. കൂട്ടത്തിൽ പെടാത്ത വരികൾ ഏത്? എ] പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ
ബി] കുണ്ടു കിണറ്റിൽ തവളകുഞ്ഞിന് കുന്നിന് മീതെ പറക്കാൻ മോഹം
സി] വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ
ഡി] മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
130. അകത്ത് തിരി തെറുത്തു, പുറത്ത് മുട്ടയിട്ടു. ഈ കടങ്കഥയുടെ ഉത്തരം എന്താണ്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
105. 1998
106. 80 രൂപ [ആപ്പിളിന്റെ വില = 40X6 = 240; 240/3 = 80]
107. 5661 [5679 - 19 + 1]
108. 6 ദിവസം
109. മകരം
110. ഇടവപ്പാതി
111. ഭാരതപ്പുഴ [ഭാരതപ്പുഴയ്‌ക്ക് 209 കിലോമീറ്റർ നീളമുണ്ട്. ഉത്ഭവം ആനമലയിൽ നിന്നാണ്. പ്രസിദ്ധമായ മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണൽപ്പുറത്തുവച്ചാണ്.]
112. എം.ടി.വാസുദേവൻ നായർ
113. ഈഡിസ് ഈജിപ്തി
114. ആൽഗ
115. അമിതവണ്ണം അളക്കുന്നതിന്
116. 6
117. ജൈവവൈവിധ്യ ദിനം
118. ചരൺസിംഗ്
119. പൊക്കാളി
120. പത്തായം
121. ലൈഫ് മിഷൻ
122. ടോക്കിയോ
123. ഭംഗി
124. കുമാരനാശാൻ
125. ഇടശ്ശേരി ഗോവിന്ദൻ നായർ
126. മനോഹരം
127. പനിമതി
128. വാണി
129. സി
130. കുരുമുളക്