എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...131. ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്തച്ചമയം നടക്കുന്ന സ്ഥലം ഏതാണ്?
132. അത്തം കറുത്താൽ ഓണം ............... - പൂർത്തിയാക്കുക.
133. 4,6,7,9 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യയും ഏറ്റവും ചെറിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
134. താഴെ കൊടുത്തിരിക്കുന്ന പാറ്റേൺ ശ്രദ്ധിക്കൂ. അടുത്ത വരിയിലെ സംഖ്യകൾ കണ്ടെത്തണം.
24, 35, 46
36,47,58
48,59,70
...,...,...,...
135. അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ 3 കിട്ടുന്ന എത്ര സംഖ്യകൾ 100 നും 200 നും ഇടയിൽ ഉണ്ട്?
136. ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
137. ഏറ്റവും ചെറിയ നാലക്ക സംഖ്യയുടെയും ഏറ്റവും വലിയ നാലക്ക സംഖ്യയുടെയും തുക എത്ര?
138. 5,3,7,9 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ എഴുതാൻ കഴിയും?
139. 6,0,2,8 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ എഴുതാൻ കഴിയും?
140. ഒരു കാറിന്റെ നമ്പർ തുടച്ചയായ നാലക്കങ്ങളാണ്. ആദ്യത്തെയും അവസാനത്തെയും അക്കങ്ങളുടെ തുക 9 ആയാൽ നമ്പർ ഏത്?
141. CDL എന്ന റോമൻ അക്കങ്ങൾ സൂചിപ്പിക്കുന്ന സംഖ്യ ഏത്?
142. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപക നേതാവ് സാക്ഷരതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഈ വ്യക്തിയുടെ ചരമദിനം നാം ആചരിക്കുന്നത് ഏത് ദിനമായിട്ടാണ്?
143. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരം ഏതാണ്?
144. ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നത് എന്നാണ്?
145. യക്ഷഗാനം എന്ന കലാരൂപം ഏത് സംസ്ഥാനത്തിലാണ് ഏറ്റവും പ്രചാരത്തിലുള്ളത്?
146. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ലാ ഏതാണ്?
147. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് മാത്രമായ ഇന്ത്യൻ സംസ്ഥാനങ്ങൾ ഏവ?
148. മേജർ ധ്യാൻചന്ദ് ഖേൽ രത്‌നാ അവാർഡ് നേരത്തെ അറിയപ്പെട്ടിരുന്ന പേര്?
149. ആദ്യ ഖേൽര്തന പുരസ്‌കാര ജേതാവ് ആരായിരുന്നു?
150. പുതിയ 10 രൂപ നോട്ടിൽ മുദ്രണം ചെയ്തിരിക്കുന്ന ചിത്രം ഏതാണ്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
132. ഓണം
133. 5085 [9764-4679=5089]
134. 60,71,82 [ഒരു വരിയിലെ സംഖ്യകൾക്ക് ഇടയിലുള്ള വ്യത്യാസം 11. രണ്ടു വരികൾക്കിടയിലുള്ള വ്യത്യാസം 12]
135. 3 [102, 111, 120]
136. 9899
137. 10999
138. 24
139. 18
140. 3456
141. 450 [റോമൻ സംഖ്യാ സമ്പ്രദായത്തിലെ 50 [L]; 100 [C]; 500 [D]; 1000 [M] എന്നീ അക്കങ്ങൾ ഓർത്തുവയ്ക്കാൻ Little Cat Drinks Milk എന്നോ LCD Monitor എന്നോ ഓർത്തുവച്ചാൽ മതി.]
142. വായനാദിനം
143. മേജർ ധ്യാൻചന്ദ് ഖേൽ രത്‌നാ അവാർഡ്
144. ഓഗസ്റ്റ് 22
145. കർണ്ണാടകം
146. ഇടുക്കി
147. നാഗാലാൻഡ്
148. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്
149. വിശ്വനാഥ് ആനന്ദ് [ചെസ് - 1991-92]
150. കൊണാർക്കിലെ സൂര്യക്ഷേത്രം 20sep