എൽ.എസ്.എസ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാർക്കായി ഇനിവരുന്ന ദിവസങ്ങളിൽ പഠിക്കുവാൻ ഉള്ള നോട്ടുകൾ നൽകുന്നു. നിങ്ങൾ പഠിക്കുന്ന പാഠഭാഗളോടൊപ്പം ഈ പോസ്റ്റും വായിച്ചുപോവുക...ഈ വർഷത്തെ നമ്മുടെ സ്കൂളിലെ വിജയി നിങ്ങൾ ഓരോരുത്തരും ആകട്ടെ...61. 2000 രൂപയുടെയും 500 രൂപയുടെയും കറൻസികൾ പുറത്തിറക്കുന്ന ബാങ്ക് ഏതാണ്?
എ] ബാങ്ക് ഓഫ് ഇന്ത്യ
ബി] സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സി] കാനറാ ബാങ്ക്
ഡി] റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
62. ജഡായുപ്പാറ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
63. ലോക പരിസ്ഥിതി ദിനം എന്നാണ്?
64. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
65. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?
66. സുമംഗല എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേരെന്ത്?
67. അക്കരെനിൽക്കും തുഞ്ചാണി
ഇക്കരെനിൽക്കും തുഞ്ചാണി
കൂട്ടിമുട്ടും തുഞ്ചാണി - കടങ്കഥയുടെ ഉത്തരമെന്ത്?
68. ശരിയായ വാക്ക് ഏത്? - പ്രവർത്തി, പ്രവൃത്തി, പ്രവിർത്തി, പ്രവ്രത്തി
69. കഥകളിയിലെ നളൻ, ശ്രീകൃഷ്ണൻ, അർജുനൻ എന്നീ കഥാപാത്രങ്ങളുടെ വേഷം ഏതാണ്?
70. ദ്രുമം എന്ന പദത്തിന്റെ അർഥം എന്താണ്?
71. എസ്.കെ.പൊറ്റക്കാടിന്റെതല്ലാത്ത കൃതി ഏതാണ്? [ കാപ്പിരികളുടെ നാട്ടിൽ, ഹൈമാവതഭൂവിൽ, ബാലിദ്വീപ്]
72. ശരിയായ ചിഹ്നം ചേർത്ത് എഴുതുക - കഷ്ടം ആ പാവത്തിന് ആരുണ്ട് സഹായം എന്ന് അപ്പുക്കുട്ടൻ അച്ഛനോട് സങ്കടത്തോടെ പറഞ്ഞു
73. പിരിച്ചെഴുതുമ്പോൾ കൂട്ടത്തിൽ പെടാത്തത് ഏത്? [ നീലത്താമര, പാറിനടന്നു, കുട്ടിക്കുപ്പായം, ഓടിക്കളിച്ചു]
74. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യത്തിന്റെ പേര് എന്താണ്?
75. ഒറ്റയാൻ ആരാണ്? [കവുങ്ങ്, മുള, പന, പ്ലാവ്]
76. ലോക രക്തദാന ദിനം എന്നാണ്?
77. ചിത്രത്തിൽ കാണുന്ന മലയാളത്തിലെ പ്രമുഖ സാഹിത്യകാരനാണ്. അദ്ദേഹത്തിനെ തിരിച്ചറിയുക.
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തേയും. എന്നത് ആരുടെ വരികളാണ്?
79. 'അമ്മേ വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലെങ്കെലീമഴ തോര്‍ന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പ്പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍' ആരുടെ വരികളാണിവ?
80. ധോണി, മീൻവല്ലം എന്നീ വെള്ളച്ചാട്ടങ്ങൾ കേരളത്തിൽ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
ഉത്തരങ്ങൾ അറിയാൻ Next Page ക്ലിക്ക് ചെയ്യുക.
62. കൊല്ലം
63. ജൂൺ 5
64. ആലപ്പുഴ
65. കരിമീൻ
66. ലീലാ നമ്പൂതിരിപ്പാട്
67. കൺപീലി
68. പ്രവൃത്തി
69. പച്ച
70. മരം
71. ഹൈമാവതഭൂവിൽ
72. കഷ്ടം! ആ പാവത്തിന് ആരുണ്ട് സഹായം! എന്ന് അപ്പുക്കുട്ടൻ അച്ഛനോട് സങ്കടത്തോടെ പറഞ്ഞു.
73. പാറിനടന്നു
74. ചന്ദ്രയാൻ - 2
75. പന
76. ജൂൺ 14
77. ഒ.എൻ.വി.കുറുപ്പ്
78. വയലാർ
79. ബാലാമണിയമ്മ
80. പാലക്കാട്