ഒന്നേ...രണ്ടേ....മൂന്നേ.... [പാഠം 11 സുന്ദരി]

Mash
0
ടീച്ചേർസ് ക്ലബ് കോലഞ്ചേരി തയാറാക്കിയ മലയാള ഭാഷാ പരിപോഷണ പദ്ധതിയുടെ ഓരോ ദിവസത്തെയും റീഡിങ് കാർഡും അതുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ, പ്രവർത്തനക്രമം എന്നിവ താഴെ നൽകിയിരിക്കുന്നു...
1.പാറുവിൻ്റെ പാവ എങ്ങനെയുള്ളതാണ് ?
സുന്ദരിപ്പാവ
2 . സുന്ദരി മാത്രമാണോ പാവ ?
ചന്തമുള്ള പാവ.
3.പാറുവിൻ്റെ പാവക്ക് മറ്റെന്തൊക്കെ പ്രത്യേകതയുണ്ട്?
ചിരിക്കുന്ന പാവ
പറക്കുന്ന പാവ
മുടിയുള്ള പാവ
(ന് + ത = ന്ത ,ന്+ദ=ന്ദ, ന്+ധ=ന്ധ എന്നിവയ്ക്ക് ഊന്നൽ നൽകണം)

4.ഇനി നിങ്ങളുടെ പാവയെ കുറിച്ച് എഴുതൂ ?
എൻ്റെ പാവ സുന്ദരിയാണ്
ചന്തമുണ്ട്
ചിരിക്കുന്ന പാവയാണ്
മുടിയുണ്ട്
നിറമുള്ള പാവയാണ്
ഉടുപ്പുണ്ട്.
ചെരിപ്പുള്ള പാവയാണ്
എന്നും പാവയെ കുളിപ്പിക്കും
ഞാൻ ചേർത്ത് പിടിക്കും
ഉമ്മ കൊടുക്കും
വർത്തമാനം പറയും
പാവയോടൊത്ത് കളിക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !