1
ഞ്ച - അക്ഷരമ വരുന്ന 5 പദങ്ങൾ എഴുതുക. 2
താഴെക്കൊടുത്തിരിക്കുന്ന കവിത ഉചിതമായ നിറങ്ങളുടെ പേര് ചേർത്ത് പൂരിപ്പിക്കൂ [പച്ച, കറുപ്പ്,ചുവപ്പ്, നീല, മഞ്ഞ, വെള്ള]
ആകാശദേശത്തുമാഴിപ്പരപ്പിലു-
മാഭ വളർത്തുന്ന ..................... ആകുന്നു ഞാൻ
വള്ളിപ്പടർപ്പിനും മാമരച്ചാർത്തിനും
നല്ലൊരു ശോഭയേകീടുന്ന ............. ഞാൻ
അന്തിമേഘത്തിലും ചെന്താമരയിലും
ചന്തം തഴപ്പിച്ചു മിന്നും ............. ഞാൻ
വാഴപ്പഴത്തിനും കൊന്നതൻ പൂവിനും
വാരുറ്റ കാന്തിയരുളുന്ന............. ഞാൻ
കാക്കതൻ തൂവലിൽ കൂരിരുൾച്ചാർത്തിലും
നീക്കമില്ലാതഴകേറ്റും ............. ഞാൻ
3
താഴെനൽകിയിരിക്കുന്ന കവിതഭാഗം വായിക്കുക.നിങ്ങൾ കണ്ടെത്തിയ 10 പദങ്ങൾ കുറിക്കുക - കൊച്ചുനക്ഷത്രമേ, നിന്നെയാരാ
മച്ചിലിരുത്തിയതമ്മയാണോ?
വല്ലതും വാശി പിടിച്ചുവോ നീ?
വല്ലതും തട്ടി മറിച്ചുവോ നീ?
അമ്മ കയർക്കുവാനെന്തുമൂലം?
നമ്മൾ കാണിക്കണം നല്ല ശീലം.
താഴേക്കു പോരുവാൻ മോഹമില്ലേ?
വീഴാതിറങ്ങുവാൻ പറ്റുകില്ലേ?
പൊക്കമില്ലാത്ത ഞാൻ കൈകൾ പൊക്കി,
നിൽക്കുകയല്ലാതെയെന്തു ചെയ്യും?
കൊച്ചുനക്ഷത്രമേ, നിന്നെയാരാ
മച്ചിലിരുത്തിയതമ്മയാണോ?
-ജിശങ്കരക്കുറുപ്പ്
4
കഥയിലെ 5 വാക്യങ്ങളിലാണിവ. വായിച്ചു ആശയം ഉൾക്കൊണ്ട്, വാക്യങ്ങളെ ഉചിതമായി ക്രമീകരിച്ചു കഥ തയാറാക്കൂ.. - # ഭക്ഷണം കളയല്ലേ മക്കളേ, മഴക്കാലത്ത് കരുതണം. അമ്മ എപ്പോഴും അവരെ ഓർമ്മിപ്പിക്കും.
# ഞങ്ങൾ ആഹാരം പാഴാക്കില്ല. ഇനി ഞങ്ങൾ ആഹാരം കരുതിവയ്ക്കും.
# മഴക്കാലമെത്തി. തീറ്റതേടിപ്പോകാൻ പറ്റാതായി. കുഞ്ഞുങ്ങൾക്ക് വിശന്നു. അമ്മ പറഞ്ഞത് അവർ ഓർത്തു.
# കിന്നരിപ്പുഴയുടെ തീരത്താണ് ചക്കരമാവ്. പ്രാവും മക്കളും അവിടെയാണ് താമസം.
# മഹാവികൃതികളാണ് മക്കൾ. അമ്മ കഷ്ടപ്പെട്ട് എന്നും അരിമണികൾ കൊണ്ടുവരും. മക്കളോ, അവ കൊത്തി വെള്ളത്തിലിടും.
5
ആശയം ഉൾക്കൊണ്ടുകൊണ്ട്, താളം തിരിച്ചറിഞ്ഞു, വരികൾ ചേർത്ത് കവിത പൂർത്തിയാക്കൂ.. -മഴ മഴ മഴ മഴ പെയ്യുന്നേ
കുടയുടെ മീതെ പെയ്യുന്നേ
മഴ മഴ മഴ മഴ പെയ്യുമ്പോൾ
കുട്ടികൾ തുള്ളിച്ചാടുന്നേ
..........................................
..........................................
..........................................
..........................................