01. ശരിയായ പദം തിരഞ്ഞെടുക്കുക
മിന്നാമിന്നിങ് - മിന്നാമിനുങ്ങ്
ഭക്ഷണം - ഭഷണം
രാജ്ഞി - രാഞ്ജി
തീപ്പെട്ടി -തീപ്പട്ടി
ചന്ദ - ചന്ത
02. താഴെക്കൊടുത്തിരിക്കുന്ന കടങ്കഥകൾ വായിക്കൂ. ശരിയുത്തരങ്ങളുമായി യോജിപ്പിക്കൂ
അകലെനിന്ന് നോക്കിക്കാണും കണ്ടതെല്ലാം ഉള്ളിലാക്കും | കൺപീലികൾ |
അക്കരെനിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി | പഴം |
ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട | സൂര്യൻ |
ഉടുപ്പൂരി കിണറ്റിൽ ചാടി | കടുക് |
കടലിൽ താണു പൊൻകിണ്ണം. | ക്യാമറ |
രമണൻ
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും
അരികെഴും നെല്‍പ്പാടവീഥികളും
പലപല താഴ്‌വാരത്തോപ്പുകളും
ചങ്ങമ്പുഴ
04. മാലിന്യമില്ലാത്ത കേരളത്തിനായി നാമെല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. ശുചിത്വ വിദ്യാലയത്തിനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം? കുറിപ്പ് തയാറാക്കൂ.
05. ആശയം ഉൾകൊണ്ട്, താളം തിരിച്ചറിഞ്ഞു, വരികൾ ചേർത്ത് കവിത പൂർത്തിയാക്കൂ.
എന്തു നല്ല കേരളം, എന്റെ കൊച്ചു കേരളം
കായലുള്ള കേരളം, പുഴകളുള്ള കേരളം
....................................
................................
എന്തുനല്ല കേരളം, എന്റെ കൊച്ചു കേരളം
കലകളുള്ള കേരളം, കഥകളുള്ള കേരളം
................................
................................
എന്തു നല്ല കേരളം, എന്റെ കൊച്ചു കേരളം
പച്ചയിൽ കുളിച്ചു നിൽക്കുമെന്റെ കേരളം