കടലാസ് കപ്പ് ഫോണാക്കി മാറ്റുന്ന ഒരു സൂത്രമാണിത്. ഇതിന് രണ്ട് കടലാസ് കപ്പുകളും നീളമുള്ള നൂലും വേണം. ആദ്യം കപ്പുകളുടെ അടിയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കണം. ഇനി നീളമുള്ള നൂലിന്റെ അറ്റങ്ങൾ ഓരോ കപ്പിന്റെയും ദ്വാരത്തിലൂടെ അകത്തേയ്ക്ക് കടത്തണം. നൂലിന്റെ അറ്റങ്ങളിൽ കെട്ടുകളിട്ട് നൂല് കപ്പിൽ നിന്നും ഊരിപ്പോകാത്ത വിധത്തിലാക്കണേ. ഇനി ഒരു കപ്പ് ഒരാളുടെ ചെവിയിലും മറ്റേ കപ്പ് മറ്റേ ആളുടെ വായ്ഭാഗത്തും പിടിക്കുക. നൂല് വലിഞ്ഞു നിൽക്കത്തക്കവിധം രണ്ടു കപ്പുകളും അല്പം അകാലത്തിൽ പിടിച്ചു സംസാരിച്ചുനോക്കൂ.... ഒരാൾ പറയുന്നത് കപ്പിലൂടെ മറ്റേയാൾക്ക് കേൾക്കാൻ കഴിയും. ശബ്ദം നൂലിലൂടെ സഞ്ചരിക്കുന്നതാണ് ഇതിന് കാരണം.
Magic Lab - ടെലിഫോൺ കപ്പ്
May 25, 2024
0
ചെറിയ പരീക്ഷണങ്ങളിലൂടെ കുഞ്ഞറിവുകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന പംക്തി. ഇത് ചെയ്തുനോക്കാൻ രക്ഷിതാക്കൾ കുഞ്ഞുമക്കളെ സഹായിക്കുമല്ലോ?

Tags: