ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വാരാന്ത്യ ക്വിസ് - JANUARY [JAN 21 - 27]

Mashhari
0
01
ഹെപ്പറ്റൈറ്റിസ്.എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സിൻ ഏതാണ്?
ഹെവിഷ്യൂവർ
02
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത് ഏത് സ്ഥലത്താണ്?
ജാംനഗർ , ഗുജറാത്ത്
03
2028 വരെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ടാറ്റ ഗ്രൂപ്പ്
04
ബി.ആർ അംബേദ്കറുടെ 125 അടിയരമുള്ള സാമൂഹിക നീതി പ്രതിമ അനാവരണം ചെയ്തത് എവിടെയാണ്?
വിജയവാഡ, ആന്ധ്രപ്രദേശ്
05
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ഓഗോസ് ദെൽ സലാദോ (ചിലി )കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ?
ഷെയ്ഖ് ഹസൻഖാൻ
06
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടന്ന പരിപാടി?
കെ-വാക്
07
ഇന്ത്യൻ ഓപ്പൺ വനിതാ ബാഡ്മിന്റൺ സിംഗിൾസ് കിരീടം നേടിയത് ?
തായ് സൂ യിംഗ് (തായ്‌വാൻ )
08
ഇന്ത്യയിലെ ഒരു കോടി കുടുംബങ്ങൾക്ക് മേൽക്കൂരയിൽ സൗരോർജ്ജ സംവിധാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി?
പ്രധാനമന്ത്രി സൂര്യോദയ യോജന
09
ഈ ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം?
ബ്രിട്ടൻ
10
2024 ൽ(49th) ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം ലഭിച്ചത്?
കർപ്പൂരി താക്കൂർ
11
ഇന്റർനാഷണൽ വുഷു ഫെഡറേഷൻ (സാൻഡ വിഭാഗം )ഈ വർഷത്തെ വനിത അത്‌ലറ്റ് ഓഫ് ദി ഇയർ തിരഞ്ഞെടുത്തത് ആരെയാണ്?
റോഷിബിന ദേവി (മണിപൂർ)
12
ദേശീയ സമ്മതിദായകദിനം 2024-ന്റെ പ്രമേയം എന്താണ്?
വോട്ടിങ് പോലെ മറ്റൊന്നുമില്ല ഞാൻ ഉറപ്പായും വോട്ട് ചെയ്യും
13
ആവശ്യക്കാർക്ക് നിയമോപദേശം ലഭ്യമാക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ചന്യായ സേതു ടോൾ ഫ്രീ നമ്പർ ഏതാണ്?
14454
14
സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത് എവിടെ?
പാപ്പനംകോട് (തിരുവനന്തപുരം)
15
ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം ഇന്ത്യയിൽ സർവീസ് ആരംഭിക്കുന്നു. അത് ഏതാണ്?
ബോയിങ് 777-9
16
2023ലെ ഐസിസി പുരുഷ T20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
സൂര്യകുമാർ യാദവ്
17
ഐസിസി വനിതാ T20 ഐ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്)
18
2023 ലെ ഐസിസി പുരുഷ എമർജിംഗ് ക്രിക്കറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
രച്ചിൻ രവീന്ദ്ര (ന്യൂസിലൻഡ്)
18
ഈ ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കളി ചെണ്ട ആചാര്
20
2024 എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആരായിരുന്നു?
ഇമ്മാനുവേൽ മെക്രോൺ ഫ്രഞ്ച് പ്രസിഡണ്ട്
21
2024 റിപ്പബ്ലിക് ദിന പരേഡ് തീം എന്തായിരുന്നു?
'വികസിത് ഭാരത്', 'ഭാരത് ലോക് തന്ത്ര് കി മാതൃക' ('വികസിത ഇന്ത്യ', 'ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്')
22
36 മത് കേരള സയൻസ് കോൺഗ്രസ് വേദി?
കാസർകോട്
23
ഇന്ത്യയുടെ ബ്രഹ്മമോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേയ്ക്കാണ് ?
ഫിലിപ്പീൻസ്
24
അടുത്തിടെ പ്രഖ്യാപിച്ച 2022 ലെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ച പ്രധാന തോറ്റംപാട്ട് കലാകാരൻ ?
ചെല്ലപ്പൻ നായർ
25
ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരം ലഭിച്ചത് ആർക്ക്?
നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )
26
സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടത്തിയ ഗവർണർ ?
ആരിഫ് മുഹമ്മദ് ഖാൻ (ഒന്നര മിനിറ്റ്)
27
ലോകത്ത് ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് ?
യുഎസ്
28
മുൻമന്ത്രി കെഎം മാണിയുടെ ആത്മകഥയുടെ പേര്?
ആത്മകഥ
29
സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
30
ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരസഭ?
കൊട്ടാരക്കര
31
മൃഗങ്ങൾ, സസ്യങ്ങൾ, മനുഷ്യർ എന്നിവയുടെ സമ്പൂർണ്ണ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി?
ഏകാരോഗ്യപദ്ധതി
32
ലോകത്തിലെ ഏറ്റവും വലിയ മൊബൈൽഫോൺ ഉത്പാദകർ?
ആപ്പിൾ
33
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത നിർമിതബുദ്ധി അധിഷ്ഠിത പ്രൊസസർ?
കൈരളി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !