General Knowledge Questions - 25

Mash
0
വിവിധ ക്വിസ് മത്സരങ്ങൾക്ക് തയ്യാറാക്കുന്നവർക്കും പി.എസ്.സി പരീക്ഷകൾക്ക് തയാറാകുന്നവർക്കും വേണ്ടി General Knowledge Question സീരീസ് എൽ.പി.എസ്.എ ഹെൽപ്പർ നിങ്ങൾക്കായി ഒരുക്കുന്നു.
പൊതുവിജ്ഞാനം എന്നത് ഒരാൾ ഔപചാരികമായി പഠിച്ച വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളേക്കാൾ, വായന, ടെലിവിഷൻ, പത്രങ്ങൾ മുതലായവയിൽ നിന്ന് ക്രമേണ ശേഖരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച ഒന്നാണ്. പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പല മത്സര പരീക്ഷകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ്. പ്രൈമറി ക്ലാസുകൾക്ക് ഉതകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യപരമ്പരയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
81
പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതി ?- വർണ്ണക്കൂടാരം
82
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി? - ശുഭയാത്ര
83
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്കാരം നേടിയ 'ചിമ്മിനിവട്ടം' എന്ന കവിത എഴുതിയത് ആരാണ്? - മനോജ് മാണിയൂർ
84
2022-ലെ ഓടക്കുഴൽ അവാർഡിന് അംബികാസുതൻ മാങ്ങാടിനെ അർഹനാക്കിയ കൃതി ഏതാണ്? - പ്രാണവായു
85
ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായ കവി? - വി.മധുസൂദനൻ നായർ
86
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്കാരം നേടിയ 'അമ്മമണമുള്ള കിനാവുകൾ' എന്ന കഥ എഴുതിയത് ആരാണ്? - ഇ.എൻ.ഷീജ
87
2023-ൽ പദ്മശ്രീ ബഹുമതി ലഭിച്ച മലയാളികൾ ആരൊക്കെ? - അപ്പുക്കുട്ടൻ പൊതുവാൾ, ചെറുവയൽ രാമൻ, സി.ഐ.ഐസക്ക്, എസ്.ആർ.ഡി.പ്രസാദ്
88
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭഷ്യ ഭദ്രത പുരസ്‌കാരം നേടിയത്? - ചെറുവയൽ രാമൻ
89
ഇന്ത്യയിൽ നടന്ന 15-ആമത് ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്‌നം? - ഒലി എന്ന ആമ
90
ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത ആരാണ്? - ആർ.വൈശാലി
91
ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി? - ശരണ ബാല്യം
92
ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് എവിടെ നിന്ന് ? - അശോകസ്തംഭം
93
ദേശീയ ചിഹ്നത്തിന്റെ താഴെ എഴുതിയിരിക്കുന്ന ദേശീയ മുദ്രാവാക്യം എന്താണ്? - സത്യമേവ ജയതേ
94
ഏതു ഉപനിഷത്തിൽ നിന്നാണ് ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന സത്യമേവ ജയതേ എന്ന മുദ്രാവാക്യം എടുത്തിട്ടുള്ളത് ? - മുണ്ഡകോപനിഷത്ത്
95
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ആദ്യമായി ഏത് ഭാഷയിലാണ് എഴുതപ്പെട്ടത് ? - തെലുങ്ക്
96
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ആരാണ് ? - വെങ്കട സുബ്ബറാവു
97
രൂപയുടെ ചിഹ്നം ( ₹ ) ഔദ്യോഗികമായി അംഗീകരിച്ചത് ഏത് വർഷമാണ്? - 2010-ൽ
98
രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആരാണ്? - ഡി. ഉദയകുമാർ
99
രൂപയുടെ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യ നാണയം പുറത്തിറങ്ങിയത് ഏത് വർഷമാണ്?- 2011 [ജൂലായ് 8]
100
ഒരു രൂപ ഒഴിച്ച് അതിന് മുകളിൽ മൂല്യമുള്ള നോട്ടുകൾ, നാണയങ്ങൾ എന്നിവ പുറത്തിറക്കുന്നത് ? - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !