പൊതുവിജ്ഞാനം എന്നത് ഒരാൾ ഔപചാരികമായി പഠിച്ച വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളേക്കാൾ, വായന, ടെലിവിഷൻ, പത്രങ്ങൾ മുതലായവയിൽ നിന്ന് ക്രമേണ ശേഖരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച ഒന്നാണ്. പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പല മത്സര പരീക്ഷകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ്. പ്രൈമറി ക്ലാസുകൾക്ക് ഉതകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യപരമ്പരയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
62
കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? - തൃശൂർ 63
കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ്? - നാഫ്‌ത 64
'ക്രിസ്‌മസ് രോഗം' എന്നറിയപ്പെടുന്നത്? - ഹീമോഫീലിയ 65
കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു? - സി.അച്യുതമേനോൻ 66
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? - ചെമ്പ് 67
1930-ലെ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ കേരളത്തിലെ സ്ഥലം? - പയ്യന്നൂർ 68
അരിപ്പ പക്ഷിസങ്കേതം കേരളത്തിൽ ഏത് ജില്ലയിലാണ്? - തിരുവനന്തപുരം 79
കൊടുങ്ങല്ലൂർ പ്രാചീനകാലത്ത് അറിയപ്പെട്ട പേരെന്ത്? - മുസിരിസ് 70
സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? - ഏലം 71
'പാതിരാ സൂര്യന്റെ നാട്' എന്നറിയപ്പെടുന്ന രാജ്യം? - നോർവേ 72
ഭാരതത്തിൽ നിലവിൽവന്ന ഏകീകൃത എമർജൻസി നമ്പർ? - 112 73
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം? - കുട്ടനാട് 74
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി? - വയനാട് 75
രാജീവ് ഗാന്ധി താപനിലയം കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്? - കായംകുളം 76
ഇന്ത്യയിലെ ആദ്യ ഇ-സംസ്ഥാനം ഏതാണ്? - പഞ്ചാബ് 77
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? - എം.വിശ്വേശ്വരയ്യ 78
കളിമൺ വ്യവസായ കേന്ദ്രമായ കുണ്ടറ ഏത് ജില്ലയിലാണ്? - കൊല്ലം 79
ചുവന്നഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്? - ചൊവ്വ 80
ഭാരതരത്നം നേടിയ ആദ്യ കായികതാരം? - സച്ചിൻ തെണ്ടുൽക്കർ