സംസ്ഥാനത്തെ സ്കൂ‍ളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

Mashhari
0
2023 ജൂൺ 1-ാം തീയതി മുതൽ അടുത്ത അധ്യായന വർഷം (2023-24) ആരംഭിക്കുകയാണ്. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി 2023 മേയ് 5-ാം തീയതി എല്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും
 സംസ്ഥാനതലയോഗം ബഹു.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വിളിച്ചു ചേർത്തിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും ആരംഭിക്കുവാൻ യോഗത്തിൽ നിർദ്ദേശം നൽകുകയുണ്ടായി.

കുട്ടികളുടെ സുരക്ഷ:- അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ. റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്.
വ്യത്യസ്ത നിലകളിലുളള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ
പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

പരിസര ശുചീകരണം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും, പരിസരവും നന്നായി വൃത്തിയാക്കേണ്ടതാണ്. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുൻനിർത്തി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുൻകൈ എടുക്കേണ്ടതാണ്. സ്കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിന് വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടതാണ്.

പ്രവേശനം, പ്രവേശനോത്സവം:- സ്കൂൾ പ്രവേശന നടപടികൾ സുഗമമായി പൂർത്തീകരിക്കേണ്ടതാണ്. പ്രവേശനോത്സവ പരിപാടികൾ വിപുലമായ രീതിയിൽ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കേണ്ടതാണ്.
അധ്യാപകരെല്ലാം അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. പാഠപുസ്തകം, സ്കൂൾ യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി എന്നിവ മുൻനിർത്തി പ്രത്യേകമായ യോഗങ്ങൾ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംഘടിപ്പിക്കേണ്ടതാണ്.
എല്ലാ അധ്യാപകരുടെയും പങ്കാളിത്തത്തോടുകൂടി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേർന്ന് അക്കാദമികമായ ആസൂത്രണം നിർബന്ധമായും നടത്തേണ്ടതാണ്.

മേൽ സൂചനകൾ മുൻനിർത്തി ഓഫീസർമാർ സ്കൂൾ അധികൃതർ എന്നിവർ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ചുവടെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1) ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ മേയർ, മുനിസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തിൽ ചേരു ന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊള്ളേണ്ടതും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. സ്കൂൾതലത്തിൽ പി.റ്റി.എ യോഗം ചേർന്ന് സ്കൂൾ ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ച് 2023 മേയ് 17-ന് മുമ്പായി നടത്തേണ്ടതാണ്. പി.റ്റി.എ യോഗത്തിൽ ഓഫീസർ കഴിയുന്നതും നേരിട്ട് പങ്കെടുക്കേണ്ടതാണ്.
2) വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി, എ ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കൈറ്റ് എന്നിവർ യോഗം ചേർന്ന് ഓരോ സ്കൂളും ഒരുക്കുന്നതു സംബന്ധിച്ച പ്രവർത്തന പദ്ധതി രൂപീകരിക്കണം. ഇത് പ്രഥമാധ്യാപക യോഗത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗങ്ങളിലും ചർച്ച ചെയ്യണം.
3) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലാ ടീം ഓരോ സ്കൂളിലെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് അനുയോജ്യമായ ഇടപെടലുകൾ നടത്തണം.
4) സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കേണ്ടതാണ്. ടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമായി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്.
5) സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തേണ്ടതാണ്. സ്കൂളും പരിസരവും, ക്ലാസ് മുറികൾ, ടോയ്ലറ്റ്, കുട്ടികൾ പെരു മാറുന്ന മറ്റു സ്ഥലങ്ങൾ ഇവ വൃത്തിയാക്കുകയും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
6) സ്കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
7) നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ കുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം നിർമ്മാണ സാമഗ്രി കൾ സൂക്ഷിക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്കൂൾ പ്രവർത്തനത്തിന് തടസ്സമാകരുത്.
8) കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
9) ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ മേയർ, മുനിസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തിൽ ചേരു ന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊള്ളേണ്ടതും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും. തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
10) വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലങ്ങളിൽ ആവശ്യമായ യോഗങ്ങൾ ചേർന്ന് ന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
11) സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ/എസ്.എം.സി എക്സിക്യൂട്ടീവ് യോഗം ക്ലാസ് പി.റ്റി.എ എന്നിവ ചേരേണ്ടതാണ്. കുട്ടികളുടെ പഠനസമയത്തിന് തടസ്സം വരാത്ത രീതിയിൽ സഹ അധ്യാപകർ, പ്രധാനാധ്യാപകന്റെ സ്കൂൾ സംബന്ധമായ ജോലികളിൽ സഹായിക്കേണ്ടതാണ്.
12) കെ.എസ്.ആർ.ടി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, പോലീസ്, കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, വനിതാ ശിശുവിക സനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾതല യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
13) സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽക്കണ്ട് വാഹനം പാർക്ക് ചെയ്യാൻ അതത് സ്കൂളുകൾ സൗകര്യം ഒരുക്കേണ്ടതാണ്. റോഡരികിലും മറ്റും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
14) വിവിധ ആവശ്യങ്ങൾക്കായി പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ എന്നിവ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാദ്ധ്യാപകൻ കൈക്കൊള്ളേണ്ടതാണ്.
15) വിദ്യാലയങ്ങൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡു കൾ എന്നിവ സ്ഥാപിക്കുവാൻ ട്രാഫിക് പോലീസിന്റെ സേവനം തേടേണ്ടതാണ്. 16) സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
17) കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടേണ്ടതാണ്.
18) സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തുന്നതിനും, നിരോ ധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുന്നതിനും എക്സൈസ്/പോലീസ് വകുപ്പുകളുടെ സേവനം തേടേണ്ടതാണ്.
19) ലഹരി വിരുദ്ധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനജാഗ്രതാസമിതികൾ രൂപീകരിച്ചിരുന്നു. ലഹരിമുക്ത ക്യാമ്പസ്സായി പ്രഖ്യാപിക്കുന്നതിന് സമിതികൾ ഊർജ്ജിതപ്പെടുത്തേണ്ടതും കാലികപ്രസക്തമായ പരിപാടികൾ ആലോചിച്ച് നടപ്പിലാക്കേണ്ടതുമാണ്.
20) ക്ലാസുകൾ തുടങ്ങിയ ശേഷം കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസിൽ നിശ്ചിതസമയം കഴിഞ്ഞും എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കേണ്ടതും, വീട്ടിൽ നിന്നു കുട്ടി സ്കൂളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നു ബോധ്യമാവുകയാണെങ്കിൽ ആ വിവരം പോലീസിനെ അറിയിക്കുന്നതിന് ക്ലാസ്
ടീച്ചറെ ചുമതലപ്പെടുത്തേണ്ടതുമാണ്.
21) കുട്ടികളുടെ പഠന സമയത്തിനു തടസ്സം വരുന്ന രീതിയിൽ പി.റ്റി.എ യോഗങ്ങൾ എസ്.ആർ.ജി യോഗങ്ങൾ, സ്റ്റാഫ് മീറ്റിംഗുകൾ തുടങ്ങിയവ സംഘടിപ്പിക്കാതിരിക്കാനും സൽക്കാരങ്ങൾ നടത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
22) സ്കൂളിലും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
23) കൃത്യസമയത്തുതന്നെ അഡ്മിഷൻ പൂർത്തിയാക്കണം. ലാന്റ് ഫോൺ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
24) സ്കൂൾ പരിസരത്തോ കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈൻ, സ്റ്റേവയർ മുതലായവ അപകടകരമാം വിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
25) സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
26) സ്കൂൾതലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ/ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർമാർ മെയ് 25 നും 31 നുമിടയിൽ സ്കൂളുകൾ നേരിട്ട് സന്ദർശിച്ച് പരിശോധിക്കേണ്ടതും റിപ്പോർട്ട് ഓരോ ദിവസവും അതത് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകേണ്ടതുമാണ്. ഹയർസെക്കണ്ടറി/വൊക്കേഷണൽ
ഹയർസെക്കണ്ടറി സ്കൂളുകൾ ബന്ധപ്പെട്ട ആർ.ഡി.ഡി/എ.ഡി എന്നിവർ മെയ് 25 നും 31 നുമിടയിൽ നേരിട്ട് സന്ദർശിച്ച് പരിശോധിച്ച് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.
27) പ്രവേശനോത്സവം'-സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്കൂളുകളിലും സംസ്ഥാനതല ഉദ്ഘാടനപ്രക്ഷേപണം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്.  അതിനുശേഷമായിരി ക്കണം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും, ജില്ലാതല
പ്രവേശനോത്സവവും നടത്തേണ്ടത്.
28) ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളിൽ പ്രധാനാധ്യാപകരുടെ കോൺഫറൻസ് വിളിച്ചു ചേർക്കേണ്ടതും ഡയറ്റ് ഫാക്കൽറ്റി അക്കാര്യത്തിൽ ഓഫീസർമാരെ സഹായിക്കേണ്ടതുമാണ്.
29) ജില്ലയിൽ ആർ.ഡി.ഡി, ഡി.ഡി.ഇ, എ.ഡി, ഡയറ്റ് പ്രിൻസിപ്പൽ, ഡി.ഇ.ഒ, എ.ഇ.ഒ.മാർ എന്നിവർ കൂടിയിരുന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും, .ഐ.പി മോണിറ്ററിംഗ് കമ്മിറ്റി ആവശ്യമെങ്കിൽ ചേർന്ന് ആസൂത്രണം നടത്തേണ്ടതുമാണ്. കൂടാതെ വിദ്യാലയ ശുചിത്വം, കുട്ടികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് എം സെക്ഷന്റെ ഡിജിഇ/7193/2023/എം.4 തീയതി.15.05.2023, ഡിജിഇ/2305/2023/എം.4 തീയതി.15.05.2023 എന്നീ സർക്കുലറുകൾ അവലംബിക്കേണ്ടതാണ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച് സ്കൂൾ സുരക്ഷാ കൂടാതെ മാർഗനിർദ്ദേശങ്ങൾ അധ്യാപകർക്കിടയിലും, വിദ്യാർത്ഥികൾക്കിടയിലും സുരക്ഷാബോധം വളർത്തുന്നതിന് ഉപയോഗപ്പെടുത്തേണ്ടതാണ്. കുട്ടികളുടെ പരാതികൾ ശേഖരിക്കുന്നതിന് സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് സംബന്ധിച്ച് എം.4/465299/2022/ഡി.ജി.ഇ.തീയതി.17.06.2022 നമ്പർ കത്ത് പ്രകാരമുളള നടപടികൾ സ്വീകരിക്കേണ്ടതാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേകമായ കർമ്മപദ്ധതി രൂപീകരിക്കേണ്ടതും ബന്ധപ്പെട്ട ജാഗ്രതാസമിതികൾ ചേരേണ്ടതുമാണ്.
സ്കൂൾതലത്തിലെ
30) പൊതുവിദ്യാഭ്യാസ ഓഫീസർമാർ അധികാരപരിധിയിലുളള എല്ലാ സ്കൂളുകളും എസ്.എസ്.കെ, ഡയറ്റ് ഫാക്കൽറ്റി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ സന്ദർശിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !